ഹോമിയോ പ്രതിരോധ മരുന്ന്

തിരുവനന്തപുരം: വട്ടിയൂർക്കാവ് എം.എൽ.എയുടെ നേതൃത്വത്തിൽ രണ്ടാം ഘട്ട വിതരണം ആരംഭിച്ചു. ഏപ്രിൽ - മേയ് മാസങ്ങളിലാണ് ഒന്നാം ഘട്ടമായി രജിസ്​റ്റർ ചെയ്ത കുടുംബങ്ങൾക്ക് വിതരണം ചെയ്തത്. രണ്ടാം ഘട്ടമായി മരുന്ന് ആവശ്യമുള്ളവർക്ക് രജിസ്​റ്റർ ചെയ്യുന്നതിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയിരുന്നു. ഈ സൗകര്യം പ്രയോജനപ്പടുത്തി രജിസ്​റ്റർ ചെയ്ത ​െറസിഡൻറ്​​സ്​ അസോസിയേഷനുകൾ, സന്നദ്ധ സംഘടനകൾ തുടങ്ങിവക്കാണ് മരുന്ന് ലഭ്യമാക്കുന്നത്. ഇനിയും മരുന്ന് ആവശ്യമുള്ളവർക്ക് ഓൺലൈനായി രജിസ്​റ്റർ ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കുമെന്ന് എം.എൽ.എ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.