വിധിയിൽ സന്തോഷമെന്ന് ജയ​െൻറ കുടുംബം

വിധിയിൽ സന്തോഷമെന്ന് ജയ​ൻെറ കുടുംബം അഞ്ചാലുംമൂട്: കടവൂര്‍ ജയന്‍ കൊലക്കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ജയ​ൻെറ കുടുംബം. വൈകിയാണെങ്കിലും നീതി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് സഹോദരി ലത 'മാധ്യമ'ത്തോട് പറഞ്ഞു. ആർ.എസ്.എസിലാണ് സഹോദരൻ പ്രവർത്തിച്ചിരുന്നത്. ഒടുവിൽ ആ സംഘടനയിൽപെട്ടവർ തന്നെയാണ് കൊലപ്പെടുത്തിയത്. ഇനിയൊരു കുടുംബത്തിനും ഇങ്ങനെയൊരവസ്ഥ ഉണ്ടാകരുത്​്. കൊലപാതക ശേഷം ജാമ്യത്തിലിറങ്ങിയ പ്രതികള്‍ ഏഴു വര്‍ഷത്തോളം കടവൂരും മറ്റും വിഹരിച്ചുനടക്കുന്നത് കണ്ടപ്പോള്‍ സങ്കടം തോന്നിയിരുന്നു. എന്നാൽ, സര്‍ക്കാറിലും കോടതിയിലും വിശ്വാസമായിരുന്നു. കേസി​ൻെറ അവസാന സമയം വരെയും അനുകൂല വിധിയുണ്ടാകുമെന്ന് കരുതിയിരുന്നു. പ്രതികൾക്ക് അർഹിക്കപ്പെട്ട ശിക്ഷയാണ് ലഭിച്ചത്. കേസ് ഒതുക്കാനായി സാക്ഷികളെ ഉൾപ്പെടെ ഭീഷണിപ്പെടുത്തിയിരുന്നു. മൊഴി മാറ്റാതെ സാക്ഷി പറഞ്ഞ എല്ലാവരോടും അഞ്ചാലുംമൂട് പൊലീസ്​, ജയ​ൻെറ സുഹൃത്തുക്കൾ, മാധ്യമങ്ങൾ എന്നിവരോടും നന്ദിയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. മുസ്​ലിം-സൗഹൃദ-മതേതര നേതൃസമ്മേളനംകൊല്ലം: മുസ്​ലിം -സൗഹൃദ - മതേതര നേതൃസമ്മേളനം ജനകീയ അവകാശ സമിതി സംസ്​ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്​ച മൂന്നിന്​ കൊല്ലം ആശ്രാമം എ.വൈ.കെ. ഒാഡിറ്റോറിയത്തിൽ ചേരും. രാമക്ഷേത്ര നിർമാണ പശ്ചാത്തലത്തിൽ മുസ്​ലിംകളുടെ ആശങ്ക വിലയിരുത്തി മതേതരത്വം കാത്തുസൂക്ഷിക്കുന്നതിനായുള്ള പരിപാടികൾ ആവിഷ്കരിക്കുന്നതിനാണ് യോഗം ചേരുന്നതെന്ന് സമിതി സംസ്​ഥാന പ്രസിഡൻറ് അഡ്വ. എസ്​. പ്രഹ്ലാദൻ പ്രസ്​താവനയിൽ പറഞ്ഞു. കെ.ഡി.എഫ് സംസ്​ഥാന പ്രസിഡൻറും സമിതി രക്ഷാധികാരിയുമായ പി. രാമഭദ്ര​ൻെറ നേതൃത്വത്തിലാണ്​ യോഗം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.