മലയോര ഹൈവേയുടെ ഭാഗം ഇടിഞ്ഞു താണു

മലയോര ഹൈവേയുടെ ഭാഗം ഇടിഞ്ഞു താണുകുളത്തൂപ്പുഴ : ശക്തമായ മഴയില്‍ കുളത്തൂപ്പുഴ പഞ്ചായത്ത് ആഫീസിനു സമീപം മലയോര ഹൈവേ, പാതയുടെ മധ്യത്തില്‍ വച്ച് ഇടിഞ്ഞ് താണ് ടാറിങ് തകർന്നു. ഭാരം കയറ്റിയ വാഹനങ്ങള്‍ കടന്നു പോവുകയാണെങ്കില്‍ അപകടമുണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തി വീപ്പകള്‍ നിരത്തി നാട്ടുകാര്‍ അപകട സൂചന നല്‍കിയിരിക്കുകയാണ്.മഴ: കൊട്ടാരക്കരയിൽ നാശം തുടരുന്നുകൊട്ടാരക്കര: കനത്ത മഴയിൽ കൊട്ടാരക്കര മേഖലയിൽ നാശം തുടരുന്നു. കഴിഞ്ഞ ദിവസമുണ്ടായ കാറ്റിൽ മരങ്ങൾ വീണുണ്ടായ വൈദ്യുതി തടസം പൂർണമായി പരിഹരിച്ചില്ല. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. തൃക്കണ്ണമംഗൽ എസ്.കെ.വി.സ്കൂളിനു സമീപമുള്ള കാത്തിരിപ്പു കേന്ദ്രം കാറ്റിൽ നിലംപൊത്തി. തൃക്കണ്ണമംഗൽ അമ്മൻകോവിലിനു സമീപം ഐ-പി.സി കെട്ടിടം മരം വീണ് ഭാഗികമായി നശിച്ചു. താലൂക്കിലെ മുഴുവൻ പാറക്വാറികളുടെ പ്രവർത്തനം നിർത്തിവക്കാൻ നിർദേശം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.