സിവില്‍ സർവിസ് ജേതാക്കള്‍ക്ക് കലക്ടറുടെ അനുമോദനം

സിവില്‍ സർവിസ് ജേതാക്കള്‍ക്ക് കലക്ടറുടെ അനുമോദനം കൊല്ലം: സിവില്‍ സർവിസില്‍ പ്രവേശിക്കുമ്പോള്‍ ജനഹിതത്തിന് മുന്‍ഗണന നല്‍കണമെന്നും ഗുണകരമായ സേവനങ്ങള്‍ക്കും വ്യത്യസ്ത മേഖലകളിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്കും പ്രാമുഖ്യം നല്‍കണമെന്നും കലക്ടര്‍ ബി. അബ്​ദുല്‍ നാസര്‍. ജില്ലയിലെ സിവില്‍ സര്‍വിസ് ജേതാക്കളെ അനുമോദിച്ച് അവരുമായി ഓണ്‍ലൈനില്‍ സംവദിക്കുകയായിരുന്നു കലക്​ടർ. കടപ്പാക്കട സ്വദേശിനി ഡോ. അശ്വതി ശ്രീനിവാസ് (40ാം റാങ്ക്), കടയ്ക്കല്‍ സ്വദേശി ഡോ. അരുണ്‍ എസ്. നായര്‍ (55), വെളിനല്ലൂര്‍ സ്വദേശി മാളവിക ജി. നായര്‍ (118), മുഖത്തല സ്വദേശിയും പത്തനാപുരം അഗ്‌നിശമനസേന ഓഫിസറുമായ ആശിഷ് ദാസ് (291), കഴിഞ്ഞവര്‍ഷത്തെ പരീക്ഷയില്‍ ഐ.ആര്‍.എസ് നേടിയ കൊല്ലം നിവാസി കെ.വി. വിവേക് (301), പരവൂര്‍ കൂനയില്‍ സ്വദേശി ദീപു സുധീര്‍ (599) എന്നിവരെയാണ് അനുമോദിച്ചത്. കെ.വി. വിവേകും ദീപു സുധീറും തിരുവനന്തപുരത്തെ സിവില്‍ സർവിസ് അക്കാദമിയിലെ ഉപദേശകര്‍ കൂടിയാണ്. എ.ഡി.എം പി.ആര്‍. ഗോപാലകൃഷ്ണന്‍, ഹുസൂര്‍ ശിരസ്തദാര്‍ പി. രാധാകൃഷ്ണന്‍ നായര്‍, ഗിരിനാഥ് എന്നിവര്‍ പങ്കെടുത്തു.പ്രധാന്‍മന്ത്രി മത്സ്യ സമ്പദാ യോജന; ഫിഷറീസ് വകുപ്പ്​ ജില്ല പദ്ധതികള്‍ക്ക് അംഗീകാരംകൊല്ലം: ഫിഷറീസ് വകുപ്പ് ജില്ലയുടെ സമുദ്ര ഉള്‍നാടന്‍ മേഖലകളില്‍ പ്രധാന്‍മന്ത്രി മത്സ്യ സമ്പദാ യോജന വഴി നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ക്ക് അംഗീകാരമായി. കലക്ടര്‍ ചെയര്‍മാനായ ജില്ലതല സമിതിയാണ് അംഗീകാരം നല്‍കിയത്. സംസ്ഥാനതല കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന് സമര്‍പ്പിക്കുന്ന മുറക്ക്​ പദ്ധതികള്‍ക്ക് ധനസഹായം ലഭ്യമാകും. മത്സ്യത്തൊഴിലാളി സമൂഹത്തി​ൻെറ സുരക്ഷ, ക്ഷേമം, തീരവികസനം, തുറമുഖങ്ങളിലെ നിരീക്ഷണ സംവിധാനം, മത്സ്യസമ്പത്തി​ൻെറ സംരക്ഷണം, ആധുനിക സജ്ജീകരണങ്ങളോടുകൂടിയ മത്സ്യബന്ധനം എന്നിവക്കാണ് മുന്‍ഗണന. ബോട്ടുകളില്‍ ജൈവ ശൗചാലയം അടക്കമുള്ള അടിസ്ഥാന സൗകര്യമൊരുക്കല്‍, സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായ ആധുനികരീതിയിലുള്ള മത്സ്യകൃഷിയും വിപണനവും വ്യാപിപ്പിക്കല്‍, ആഴക്കടല്‍ മത്സ്യബന്ധനത്തിന് ഉപയോഗിക്കാനാകും വിധം യാനങ്ങളുടെ നവീകരണം എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സുഹൈര്‍, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍, ലീഡ് ബാങ്ക് മാനേജര്‍, ജലസേചനവകുപ്പ് എക്‌സിക്യൂട്ടിവ് എൻജിനീയര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.കശുമാവ് ഗ്രാഫ്റ്റ് തൈകള്‍ വില്‍പനക്ക്​കൊട്ടിയം: കേരള സംസ്ഥാന കശുവണ്ടി വികസന കോര്‍പറേഷൻറ കൊട്ടിയം യൂനിറ്റില്‍ അത്യുൽപാദനശേഷിയുള്ള കശുമാവ് ഗ്രാഫ്റ്റ് തൈകള്‍ 50 രൂപ നിരക്കില്‍ ലഭിക്കും. ഫോണ്‍-9656595996.മുഖ്യമന്ത്രി രാജി​െവക്കണംപരവൂർ: മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായ പല നടപടികളും നടന്നിട്ടുള്ളതായി എൻ.ഐ.എ കോടതിയിൽ റിപ്പോർട്ട് നൽകിയ പശ്ചാത്തലത്തിൽ പിണറായി വിജയൻ മുഖ്യമന്ത്രിസ്​ഥാനം രാജി​െവക്കണമെന്ന് യു.ഡി.എഫ് ചാത്തന്നൂർ നേതൃയോഗം ആവശ്യപ്പെട്ടു. യു.ഡി.എഫ് ജില്ല കൺവീനർ ജി. രാജേന്ദ്രപ്രസാദ്, റാംകുമാർ, സുന്ദരേശൻപിള്ള, സുഭാഷ് പുളിക്കൽ, നെടുങ്ങോലം രഘു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.