മരം വീണ്​ വീടിന്​ നാശം

മരം വീണ്​ വീടിന്​ നാശം (ചിത്രം)കൊട്ടിയം: കനത്ത മഴയിലും കാറ്റിലും മരം കടപുഴകി വീടിന് ഭാഗിക നാശം. മുഖത്തല നടുവിലക്കര എസ്.ആർ. നിവാസിൽ സുനിൽകുമാറി​ൻെറ വീടിനാണ് നാശമുണ്ടായത്​. വൈദ്യുതി കമ്പികൾക്ക് മുകളിലൂടെയാണ് മരം വീണത്. ശനിയാഴ്ച പുലർച്ച നാലോടെയായിരുന്നു അപകടം. വൈദ്യുതി കമ്പികൾ പൊട്ടിവീണെങ്കിലും ആർക്കും പരിക്കില്ല. രാത്രിയിൽ തന്നെ കെ.എസ്.ഇ.ബി ജീവനക്കാരെത്തി സുരക്ഷ നടപടികൾ സ്വീകരിച്ചു. ഓപൺ ജിംനേഷ്യം ഉദ്​ഘാടനം(ചിത്രം)ഓച്ചിറ: ക്ലാപ്പന ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ പഞ്ചായത്ത് ഗ്രൗണ്ടിൽ ജില്ല പഞ്ചായത്ത് നിർമിച്ച ഓപൺ ജിംനേഷ്യത്തി​ൻെറ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് സി. രാധാമണി നിർവഹിച്ചു. ക്ലാപ്പന പഞ്ചായത്ത് പ്രസിഡൻറ് എസ്.എം. ഇക്ബാൽ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് വേണുഗോപാൽ, ഓച്ചിറ ബ്ലോക്ക് വൈസ് പ്രസിഡൻറ് ശ്രീദേവി മോഹൻ, പഞ്ചായത്ത് അംഗങ്ങളായ കൊല്ലടിയിൽ രാധാകൃഷ്ണൻ, പി. ബിന്ദു, ഉമയമ്മ, വരവിള മനീഷ്, ജയകുമാരി‍, ക്ലാപ്പന ഷിബു, സെക്രട്ടറി എ. ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു. ആശിഷ് ദാസിനെ അനുമോദിച്ചു(ചിത്രം)കൊട്ടിയം: സിവിൽ സർവിസ് പരീക്ഷയിൽ 291ാം റാങ്ക് നേടിയ ഫയർഫോഴ്​സ്​ ജീവനക്കാരൻ മുഖത്തല സൻെറ് ജൂഡ് നഗർ ആശിഷ് ഭവനിൽ ആശിഷ് ദാസിനെ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും പാലത്തറ എൻ.എസ് സഹകരണ ആശുപത്രി പ്രസിഡൻറുമായ പി. രാജേന്ദ്രൻ വസതിയിലെത്തി അനുമോദിച്ചു. ഡി.വൈ. എഫ്.ഐ തൃക്കോവിൽവട്ടം മേഖലാ കമ്മിറ്റിയുടെ ഉപഹാരവും നൽകി. തൃക്കോവിൽവട്ടം ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ. പ്രസന്നൻ, ഡി.വൈ.എഫ്.ഐ നേതാക്കളായ ആർ. സതീഷ്, ഷാഹുൽ, ശബരി, മുഖത്തല ബ്ലോക്ക് പഞ്ചായത്തംഗം ജോർജ് മാത്യു, സുധീഷ്, ജോൺകുട്ടി എന്നിവരും പങ്കെടുത്തു. ലോട്ടറിക്കടയിലെ ആക്രമണം: ഒരാൾകൂടി അറസ്​റ്റിൽ(ചിത്രം)ഇരവിപുരം: കേസിൽ സാക്ഷി പറഞ്ഞതി​ൻെറ വൈരാഗ്യത്താൽ ലോട്ടറിക്കടയിൽ കയറി ആക്രമണം നടത്തുകയും കടയുടമയെ വെട്ടിപ്പരിക്കേൽപിക്കുകയും ചെയ്ത സംഭവത്തിൽ ഒരാളെക്കൂടി ഇരവിപുരം പൊലീസ് അറസ്​റ്റ്​ ചെയ്തു. കൊച്ചു ഡീസൻറുമുക്ക് പുന്തലത്താഴംനഗർ 138 മെരിലാൻഡിൽ മുബാറക് (34) ആണ് അറസ്​റ്റിലായത്. കേസിൽ തൃക്കോവിൽവട്ടം ചെന്താപ്പൂര് ഡീസൻറുമുക്ക് ആമക്കോട് പുത്തൻവീട്ടിൽ നിഷാദ് (28 - അൻഷാദ്), പുതുച്ചിറ അജിതാ ഭവനിൽ സജൻ (36) എന്നിവർ നേരത്തേ അറസ്​റ്റിലായിരുന്നു. സംഭവത്തിനു ശേഷം ഒളിവിൽ പോയ മുബാറക്കിനെക്കുറിച്ച്​ ഇരവിപുരം പൊലീസ് ഇൻസ്പെക്ടർ വിനോദിന് ലഭിച്ച വിവരത്തിൻെറ അടിസ്ഥാനത്തിൽ എസ്.ഐമാരായ അനീഷ്, ദീപു, സി.പി.ഒമാരായ സാബിത്ത്, വിനു വിജയ് എന്നിവരടങ്ങിയ സംഘമാണ് ഒളിത്താവളത്തിൽനിന്ന്​ പിടികൂടിയത്. നേരത്തേയുള്ള വധശ്രമക്കേസിലും പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം ആറോടെ കൊച്ചു ഡീസൻറ​ുമുക്കിൽ ലോട്ടറിക്കട നടത്തുന്ന വെറ്റിലത്താഴം ദിവ്യാ കാഷ്യൂ ഫാക്ടറിക്കു സമീപം രതീഷ് ഭവനിൽ രതീഷ് (34) നെയാണ് ഇവർ സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്​ടിച്ച ശേഷം കടക്ക​ുള്ളിൽ കയറി ആക്രമിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.