കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സി.പി.എം പരിപാടി

പാറശ്ശാല: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സി.പി.എം നടത്തിയ പാര്‍ട്ടി പരിപാടിയില്‍ നിരവധി പേരെ പങ്കെടുപ്പിച്ചത് വിവാദമായി. ഇന്നലെ ചെങ്കല്‍ പഞ്ചായത്തിലെ കാരിയോട് നടന്ന പാര്‍ട്ടി പരിപാടിയിലാണ്​ അമ്പതിലധികം പേര്‍ പങ്കെടുത്തതായി ആക്ഷേപമുയർന്നത്​. ബി.ജെ.പിയിൽനിന്നും സംഘ്​പരിവാര്‍ സംഘടനയില്‍നിന്നും വന്നവര്‍ക്ക് പാര്‍ട്ടിയില്‍ മെംബര്‍ഷിപ് നല്‍ക്കുന്നതിന് സംഘടിപ്പിച്ച ചടങ്ങിലാണ്​ കോവിഡ് മാനന്ധങ്ങള്‍ ലംഘിക്കപ്പെട്ടത്. ചെങ്കല്‍ പഞ്ചായത്ത് പ്രസിഡൻറ്​ രാജ്കുമാറി​ൻെറയും നെയ്യാറ്റിന്‍കര എം.എൽ.എ ആൻസല​ൻെറയും നേതൃത്വത്തില്‍ നടന്ന പാര്‍ട്ടി പരിപാടിയില്‍ ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും പങ്കെടുത്തിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായ പഞ്ചായത്തുകളിലൊന്നാണ് ചെങ്കല്‍ പഞ്ചായത്ത് . ഇവിടെ എട്ട് വാര്‍ഡുകള്‍ പൂര്‍ണമായും കണ്ടെയ്​ൻമൻെറ്​ സോണിലാണ്. ഈ വാര്‍ഡുകളില്‍നിന്ന്​ ആരും തന്നെ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്‌ ചെങ്കല്‍ പഞ്ചായത്തുതന്നെ നല്‍കിയിരുന്നതുമാണ്. അതേസമയം ചെങ്കല്‍ പഞ്ചായത്തിലെ ബി.ജെ.പിയുടെയോ സംഘ്​പരിവാര്‍ സംഘടകളില്‍നിന്നോ മെംബര്‍ഷിപ്പുള്ള ആരും തന്നെ പിരിഞ്ഞുപോയിട്ടില്ലെന്ന് ബി.ജെ.പി ചെങ്കല്‍ മണ്ഡലം പ്രസിഡൻറ്​ പ്രശാന്ത് പ്രതികരിച്ചു. covid manadhannam marekadane nadathia yogam ചിത്രം. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സി.പി.എം നടത്തിയ പാര്‍ട്ടി പരിപാടി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.