സ്​റ്റാൻലി സത്യനേശനെ അനുസ്മരിച്ചു

തിരുവനന്തപുരം: നഗരത്തിലെ ചേരിപ്രദേശങ്ങളിൽ ദശാബ്​ദങ്ങൾക്ക് മു​േമ്പ മാതൃകാപരമായ രാഷ്​ട്രീയ വികസനപ്രവർത്തനം നടത്തിയ നേതാവായിരുന്നു മുൻ മേയർ സ്​റ്റാൻലി സത്യനേശനെന്ന്​ സി.പി. ജോൺ അനുസ്മരിച്ചു. സ്​റ്റാൻലി സത്യനേശ​ൻെറ ചരമവാർഷികദിന അനുസ്മരണ പരിപാടി ഉദ്​ഘാടനം ചെയ്ത്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പ്രോട്ടോകോൾ പാലിച്ച്​ എം.വി.ആർ ഭവനിൽ രാവിലെ 11ന്​ ജില്ലാ സെക്രട്ടറി എം.ആർ. മനോജി​ൻെറ അധ്യക്ഷതയിൽ നടന്ന ചരമവാർഷികദിന അനുസ്മരണ പരിപാടിയിൽ പാർട്ടി അസി. സെക്രട്ടറി എം.പി. സാജു, സി.എം.പി ജില്ലാ ജോയൻറ്​ സെക്രട്ടറി പി.ജി. മധു, പേരൂർക്കട ഏരിയ സെക്രട്ടറി വിനോദ് കുമാർ, ജില്ലാ കൗൺസിൽ അംഗം അനിൽകുമാർ, ഓഫിസ് സെക്രട്ടറി സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.