സര്‍ക്കാറി​െൻറ ശ്രദ്ധ കള്ളക്കടത്തു കേസില്‍ ^ഉമ്മന്‍ ചാണ്ടി

സര്‍ക്കാറി​ൻെറ ശ്രദ്ധ കള്ളക്കടത്തു കേസില്‍ -ഉമ്മന്‍ ചാണ്ടി തിരുവനന്തപുരം: കോവിഡ് വ്യാപിക്കുന്നതി​ൻെറ ഉത്തരവാദിത്തം മറ്റുള്ളവരുടെ മേല്‍ ചുമത്തി രക്ഷപ്പെടാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം വിലപ്പോകില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സ്വര്‍ണക്കടത്തുകേസില്‍ സര്‍ക്കാര്‍ മൂക്കോളം മുങ്ങിയതിനെ തുടര്‍ന്നാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അലംഭാവവും വീഴ്ചയും ഉണ്ടായത് എന്നാണ് സര്‍ക്കാര്‍ രേഖകളില്‍നിന്നു വ്യക്തമാകുന്നത്. സര്‍ക്കാറി​ൻെറ പ്രഥമ പരിഗണന ഇപ്പോള്‍ സ്വര്‍ണക്കടത്തു കേസില്‍ എങ്ങനെ പിടിച്ചുനിൽക്കാം എന്നതിലാണ്. കോവിഡും പ്രളയവുമൊക്കെ അതുകഴിഞ്ഞേ വരുന്നുള്ളൂ. കള്ളക്കടത്ത് കേസ് ഓരോ ദിവസം സങ്കീര്‍ണമായിക്കൊണ്ടിരിക്കുമ്പോള്‍ കോവിഡ് കേസുകളും മുന്നേറുകയാണെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.