ഇതരസംസ്ഥനങ്ങളില്‍നിന്ന്​ എത്തിച്ച മത്സ്യം പിടിച്ചെടുത്തു

കാട്ടാക്കട: ഇതരസംസ്ഥാനങ്ങളില്‍നിന്ന്​ എത്തിച്ച് കാട്ടാക്കട പ്രദേശങ്ങളിൽ വിൽപനക്കായി എത്തിച്ച മത്സ്യം പൊലീസ് പിടിച്ചെടുത്തു. കിള്ളി, കാപ്പിക്കാട് എന്നിവിടങ്ങളിൽ കച്ചവടം ചെയ്യവെയാണ് കാട്ടാക്കട ഇൻസ്‌പെക്ടർ ഡി. ബിജുകുമാറി​ൻെറ നേതൃത്വത്തി​െല പൊലീസ് സംഘം മത്സ്യം പിടികൂടിയത്. ഫുഡ് സേഫ്റ്റി ഡെപ്യൂട്ടി കമീഷണർ കെ. ശ്രീകലയുടെ നിർദേശത്തെ തുടർന്ന്​ സ്ഥലത്തെത്തിയ ഫുഡ് ആൻഡ് സേഫ്റ്റി അസിസ്​റ്റൻറ്​ കമീഷണറുടെ നേതൃത്വത്തിൽ പരിശോധന നടത്തിയതിൽ 200 കിലോയോളം പഴകിയ മത്സ്യമെന്ന് സ്ഥിരീകരിച്ചശേഷം നശിപ്പിച്ചു. അസിസ്​റ്റൻറ്​ ഫുഡ് സേഫ്റ്റി കമീഷണർ അലക്സ് കെ. ഐസക്​, ഓഫിസർമാരായ ഡോ. രമ്യ സൽസൻ, ഡോ ഗോപിക എസ്. എന്നിവർ പരിശോധന നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.