ഫയര്‍ ആൻഡ്​ റസ്‌ക്യുവിന് ഉപകരണങ്ങള്‍ കൈമാറി

നേമം: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കേരള ഫയര്‍ റസ്‌ക്യു സർവിസസുമായി കൈകോര്‍ക്കുന്നതി​ൻെറയും ഫയര്‍ ആൻഡ്​ റസ്‌ക്യു സര്‍വിസസ് പരിശീലന പരിപാടികളെ ശക്തിപ്പെടുത്തുന്നതി​ൻെറയും ഭാഗമായി എസ്.ബി.ഐ ലൈഫ് ഇൻഷുറന്‍സ് കേരളാ ഫയര്‍ റസ്‌ക്യു സർവിസിന് 5.5 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ കൈമാറി. തിരുവനന്തപുരം ഫയര്‍സർവിസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഫയര്‍ ആൻഡ്​ റസ്‌ക്യൂ സർവിസസ് ഡയറക്ടര്‍ ജനറല്‍ ആര്‍. ശ്രീലേഖ എസ്.ബി.ഐ റീജനല്‍ മാനേജര്‍ അമരാവതി മഹാദേവില്‍നിന്ന്​ (ഹെഡ് ഓഫ് റീ​​െട്ടയില്‍ ഏജന്‍സി ചാനല്‍ ഫോര്‍കേരള) ഉപകരണങ്ങള്‍ ഏറ്റുവാങ്ങി. ഫയര്‍ ആൻഡ്​ റസ്‌ക്യു സർവിസസ് ഡയറക്ടര്‍ (ടെക്‌നിക്കല്‍) എം. നൗഷാദ്, റീജനല്‍ ഫയര്‍ ഓഫിസര്‍ അരുണ്‍ അല്‍ഫോൺസ്​, സിവില്‍ ഡിഫന്‍സ് റീജനല്‍ ഫയര്‍ ഓഫിസര്‍ വി. സിദ്ധകുമാര്‍, എസ്.ബി.ഐ (ലൈഫ്) അസോസിയേറ്റ് വൈസ് പ്രസിഡൻറ്​​ (എച്ച്.ആര്‍) പി.എന്‍. പ്രദീപന്‍ എന്നിവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.