വീടുകളുടെ മേല്‍ക്കൂരകള്‍ പറന്നുപോയി

നേമം: ശക്തമായ മഴയിലും കാറ്റിലും കല്ലിയൂര്‍ പഞ്ചായത്ത് പരിധിയില്‍ വരുന്ന പാപ്പന്‍ചാണി വാര്‍ഡില്‍ മൂന്നു . വണ്ടിത്തടം ശിവക്ഷേത്രത്തിനു സമീപം കോവില്‍വിള വീട്ടില്‍ ശോഭി, പൊറ്റവിള വീട്ടില്‍ ശകുന്തള, പാപ്പന്‍ചാണി സ്വദേശി രവീന്ദ്രന്‍ എന്നിവരുടെ വീടുകളുടെ മേല്‍ക്കൂരകളാണ് നഷ്​ടപ്പെട്ടത്. ആസ്ബസ്‌റ്റോസ് ഷീറ്റ് പാകിയതായിരുന്നു മേല്‍ക്കൂരകള്‍. ഷീറ്റുകള്‍ പറന്നുപോയതോടെ വീടുകള്‍ക്കുള്ളില്‍ വെള്ളം കയറി. വാര്‍ഡ് അംഗം പാലപ്പൂര് ജയന്‍, വില്ലേജ് അധികൃതര്‍ എന്നിവര്‍ സ്ഥലത്തെത്തി ആവശ്യമായ നടപടികള്‍ സ്വീകരിച്ചു. RAIN DISASTER__ nemom photo ചിത്രവിവരണം: പാപ്പന്‍ചാണി വാര്‍ഡില്‍ ഉള്‍പ്പെട്ട ശോഭിയുടെ വീടി​ൻെറ മേല്‍ക്കൂര ശക്തമായ കാറ്റില്‍ തകര്‍ന്നപ്പോള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.