കടലാക്രമണം ശക്തം; നെഞ്ചിടിപ്പോടെ തീരവാസികള്‍

പൂന്തുറ: തലസ്ഥാനനഗരത്തി​ൻെറ തീരദേശത്ത് കടലാക്രമണം ശക്തം. നിരവധി വീടുകളിലേക്ക് വെള്ളം കയറി നാശമുണ്ടായി. തീരത്ത് കയറ്റി​െവച്ചിരുന്ന യാനങ്ങള്‍ പലതും തിരമാലയിൽപെട്ട്​ തകര്‍ന്നു. കൊച്ചുതോപ്പ് ജൂസാ റോഡില്‍ മൂന്ന് വീടുകള്‍ ഭാഗികമായി തകര്‍ന്നു. ചെറിയതുറ മുതല്‍ വെട്ടുകാട് വരെയുള്ള ഭാഗത്തെ അമ്പതിലധികം വീടുകള്‍ കടുത്ത അപകടഭീഷണിയിലാണ്. കടലാക്രണത്തില്‍ തീരത്ത് നിരവധി സ്ഥലങ്ങളില്‍ റോഡരികിൽനിന്ന മരങ്ങളും തെങ്ങുകളും കടപുഴകി വീണു. പൂന്തുറ ചേരിയാമുട്ടത്ത് കടല്‍ഭിത്തിക്ക് മുകളിലൂടെ തിരമാലകള്‍ ഉയര്‍ന്നുപൊങ്ങ​ുകയും ചെയ്​തു. ഇവിടെ റോഡും കടന്നാണ് വീടുകളിലേക്ക് കയറിയത്. ചില ഭാഗങ്ങളില്‍ നാട്ടുകാര്‍ കടലാക്രമണത്തില്‍നിന്ന്​ താല്‍ക്കാലിക രക്ഷനേടാനായി മണൽചാക്കുകൾ നിറച്ച് തീരത്ത് അടുക്കിയിരുന്നെങ്കിലും ഫലമുണ്ടായില്ല. കാലാവസ്ഥ മുന്നറിയിപ്പിനെതുടര്‍ന്ന് കടലാക്രണം ഉണ്ടാകുമെന്ന് തീരവാസികള്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്രയുമധികം തീരത്തേക്ക ്തിരമാലകള്‍ ആഞ്ഞടിക്കുമെന്ന് തീരത്ത് താമസിച്ചിരുന്നവര്‍ കരുതിയിരുന്നില്ല. കടലില്‍ ന്യൂനമർദം ഉണ്ടാകുമ്പോള്‍ തീരത്തുണ്ടാകുന്ന വിപത്തുകളെക്കുറിച്ച് വിദഗ്ധര്‍ നേരത്തേ നല്‍കിയ മുന്നറിയിപ്പുകള്‍ അവഗണിച്ചതി​ൻെറ പരിണിതഫലമാണ് ചെറിയരീതിയില്‍ കടലിലുണ്ടാകുന്ന ന്യൂനമർദം പോലും തീരത്തിന് താങ്ങാന്‍ കഴിയാതെവരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.