ആയുർവേദ ആശുപത്രി മന്ദിരം ഉദ്ഘാടനം

നേമം: മലയിന്‍കീഴ് പഞ്ചായത്തിലെ ഓഫിസ് വാര്‍ഡില്‍ ഉള്‍പ്പെട്ട ശാന്തുമൂല ശാന്തിനഗറില്‍ 48 ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ച ഗവ.ആയുര്‍വേദ ആശുപത്രി മന്ദിരത്തി​ൻെറ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എസ്. രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. ഓഫിസ് വാര്‍ഡ് അംഗം ശാന്തുമൂല മുരുകന്‍ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം വി.ആര്‍. രമാകുമാരി, നേമം ബ്ലോക്ക് പഞ്ചായത്ത് അംഗം എല്‍. അനിത, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ്. ചന്ദ്രന്‍ നായര്‍, വി.എസ്. ശ്രീകാന്ത്, ബി. വിജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. രാവിലെ ഒമ്പതു മുതല്‍ ഉച്ചക്ക്​ രണ്ടുവരെയാണ് ആശുപത്രിയില്‍ ഒ.പി സമയം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.