മരിച്ച വിഴിഞ്ഞം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു

കോവളം: ഹൃദയസംബന്ധമായ രോഗത്തിന് മെഡിക്കൽ കോളജിൽ ചികിത്സ​േതടിയ ശേഷം വീട്ടിൽ മരിച്ച വിഴിഞ്ഞം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. വിഴിഞ്ഞം പള്ളിത്തുറ പുരയിടത്തിൽ ഇ. സിൽവടിമക്കാണ് (62) മരണ ശേഷം കോവിഡ് സ്ഥിരീകരിച്ചത്. നെഞ്ചുവേദനയെതുടർന്ന് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന സിൽവടിമയെ ഒരാഴ്ച മുമ്പ് വീട്ടിലേക്ക് തിരിച്ചയച്ചിരുന്നു. ഞായറാഴ്ച ഉച്ചയോടെ വീട്ടിൽവെച്ചാണ് ഇയാൾ മരിച്ചത്. മുക്കോല പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ജേക്കബ് വർഗീസി​ൻെറ നേതൃത്വത്തി​െല ആരോഗ്യപ്രവർത്തകർ വീട്ടിലെത്തി സ്രവം ശേഖരിച്ചു. കോവിഡ് പ്രോട്ടോ​േക​ാൾ അനുസരിച്ച് വിഴിഞ്ഞം സിന്ധുയാത്ര മാത ഇടവക പള്ളി സെമിത്തേരിയിൽ സംസ്‌കരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.