സുപ്രഭാതം ഫോട്ടോഗ്രാഫര്‍ ശ്രീകാന്ത് നിര്യാതനായി

തിരുവനന്തപുരം: സുപ്രഭാതം തിരുവനന്തപുരം യൂനിറ്റ് ഫോട്ടോഗ്രാഫര്‍ ശ്രീകണ്‌ഠേശ്വരം ഭജനമഠത്തില്‍ ശ്രീകുമാര്‍ നായരുടെയും രത്‌നമ്മയുടെയും മകന്‍ ശ്രീകാന്ത് എസ്. (32) നിര്യാതനായി. വാഹനാപകടത്തില്‍ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ജൂലൈ 31ന്​ രാത്രി 11 ഒാടെ പള്ളിമുക്ക് കുമാരപുരം റോഡിലായിരുന്നു അപകടം. സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. തലക്കും നെഞ്ചിനും ഗുരുതര പരുക്കേറ്റനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പി​െച്ചങ്കിലും വ്യാഴാഴ്​ച വൈകീ​േട്ടാടെ സ്ഥിതി വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. നാലു വര്‍ഷമായി സുപ്രഭാതത്തിലാണ്​. മംഗളത്തിലും ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: രമ്യ (വര്‍ക്കല നഗരസഭ താല്‍ക്കാലിക ജീവനക്കാരി), മകന്‍: അങ്കിത്. സഹോദരി: ശ്രീകുമാരി. ശ്രീകാന്തി​ൻെറ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സുപ്രഭാതം ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ തുടങ്ങിയവർ അനുശോചിച്ചു. Srekanth Suprabhatham Photographer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.