മരം വീണ്​ കെ.എസ്​.ഇ.ബി ജീവനക്കാരൻ മരിച്ചു

നെടുമങ്ങാട്: ആഞ്ഞിലിമരം വീണ് ബൈക്ക്​ യാത്രികനായ കെ.എസ്​.ഇ.ബി ജീവനക്കാരൻ മരിച്ചു. നെടുമങ്ങാട് കെ.എസ്​.ഇ.ബി സെക്‌ഷൻ ഒാഫിസിലെ വർക്കർ ഉഴമലയ്ക്കൽ കുളപ്പട സുവർണനഗർ എ.കെ ഭവനിൽ ബി. അജയകുമാറാണ് (42) മരിച്ചത്. വ്യാഴാഴ്​ച രാവിലെ കാരനാടിന് സമീപമാണ് അപകടം. ജോലി സ്ഥലത്തേക്ക് ബൈക്കിൽ പോകുന്നതിനിടെ മരം ഒടിഞ്ഞ് അജയകുമാറി​ൻെറ ദേഹത്ത്​ വീഴുകയകയായിരുന്നു. നാട്ടുകാരും കെ.എസ്​.ഇ.ബി ജീവനക്കാരും നെടുമങ്ങാട് ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. മരത്തി​ൻെറ ശിഖരങ്ങൾ വെട്ടിമാറ്റിയാണ് അജയകുമാറിനെ പുറത്തെടുത്തത്. ഭാര്യ: കവിത. മക്കൾ: ആരതി, ആദർശ്. ajayakumar42 nedu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.