പാർട്ടി പ്രവർത്തകർ ദുരിതാശ്വാസ പ്രവർത്തനത്തിന് രംഗത്തിറങ്ങണം -വെൽഫെയർ പാർട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ മേഖലയിൽ കനത്തമഴ തുടരുന്ന സാഹചര്യത്തിൽ പ്രളയവും ഉരുൾപൊട്ടലുമടക്കമുള്ള കാലവർഷക്കെടുതികൾ മുന്നിൽ കണ്ട് പ്രവർത്തകർ ദുരിതാശ്വാസ പ്രവർത്തനത്തിന് രംഗത്തിറങ്ങണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ്​ ഹമീദ് വാണിയമ്പലം ആഹ്വാനം ചെയ്തു. ചാലിയാറിലും ഇരുവഴിഞ്ഞിപ്പുഴയിലുമടക്കം മിക്ക നദികളിലും ജലനിരപ്പുയരുകയാണ്. ഡാമുകൾ തുറക്കാനുള്ള സാധ്യതയുമുണ്ട്. കനത്തമഴയിലും കാറ്റിലും നാശനഷ്​ടങ്ങളും മരണങ്ങളുമുണ്ടായിട്ടുണ്ട്. ടീം വെൽഫെയറി​ൻെറ നേതൃത്വത്തിൽ പ്രത്യേകം പരിശീലിപ്പിക്കപ്പെട്ട സന്നദ്ധപ്രവർത്തകരടക്കമുള്ള വളൻറിയർമാർ സർക്കാർ സംവിധാനങ്ങളോടൊപ്പം സഹകരിച്ച് രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും രംഗത്തിറങ്ങാൻ തയാറാണ്. സംസ്ഥാന ഓഫിസ് കേന്ദ്രീകരിച്ച് ദുരിതാശ്വാസ സെൽ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.