ഇൻ​സൻറിവും പുതുക്കിയ റിസ്​ക് അലവൻസും അനുവദിക്കണം -ജോയൻറ് കൗൺസിൽ

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് -19 സ്​ഥിരീകരിച്ചതു മുതൽ വിശ്രമമില്ലാതെ ജോലി ചെയ്യുന്ന ആരോഗ്യ-മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജീവനക്കാർക്ക് പ്രത്യേക ഇൻസൻറിവും റിസ്​ക് അലവൻസും അനുവദിക്കണമെന്ന് ജോയൻറ് കൗൺസിൽ ആവശ്യപ്പെട്ടു. ആറുമാസമായി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിരന്തരമായി ഇടപെട്ട് പ്രവർത്തിച്ച് ക്ഷീണിതരാകുകയും പ്രതിരോധശേഷി കുറയുകയും ചെയ്തതി​ൻെറ ഫലമായാണ് കൂടുതൽ ആരോഗ്യ പ്രവർത്തകർക്ക് രോഗം പകരുന്നത്. പലപ്പോഴും അർഹതപ്പെട്ട ലീവെടുക്കാൻ പോലും കഴിയാത്ത സ്​ഥിതിയാണ്. ഈ സാഹചര്യത്തിൽ പ്രത്യേക ഇൻസൻറിവും, താൽക്കാലിക ജീവനക്കാർക്കനുവദിച്ച പോലെയെങ്കിലും റിസ്​ക് അലവൻസും ആരോഗ്യമേഖലയിലെ സ്​ഥിരം ജീവനക്കാർക്കും അനുവദിക്കണമെന്ന് ജോയൻറ് കൗൺസിൽ ചെയർമാൻ ജി. മോട്ടിലാലും ജനറൽ സെക്രട്ടറി എസ്​.വിജയകുമാരൻ നായരും സർക്കാറിനോടാവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.