യുവജന കമീഷൻ ഗ്രീൻസോൺ പദ്ധതി വിളവെടുപ്പുത്സവം

തിരുവനന്തപുരം: യുവജനകമീഷ​ൻെറ നേതൃത്വത്തിൽ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തി​ൻെറ സഹായത്തോടെ പേഴുംമൂടിൽ ആരംഭിച്ച ആറേക്കർ ഭൂമിയിലെ വിളവെടുപ്പ് മന്ത്രി ഇ.പി. ജയരാജൻ നിർവഹിച്ചു. കോവിഡ് സാഹചര്യത്തിൽ സംസ്ഥാനത്ത് ഭ​േക്ഷ്യാൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി യുവജനങ്ങളുടെ പങ്കാളിത്തത്തോടെ ഭക്ഷ്യ സ്വയംപര്യാപ്തത ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി പ്രഖ്യാപിച്ച സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായാണ് കൃഷി ആരംഭിച്ചത്. കേരള സംസ്ഥാന യുവജന കമീഷൻ ചെയർപേഴ്സൺ ചിന്ത ജെറോം, യുവജനകമീഷൻ സംസ്ഥാന കോഓഡിനേറ്റർമാരായ അഡ്വ. എം. രൺദീഷ്, ആർ. മിഥുൻഷാ, ജില്ലാ കോഓഡിനേറ്റർ ആർ. അമൽ എന്നിവരാണ് പദ്ധതിക്ക് മേൽനോട്ടം വഹിച്ചത്. കോവിഡ് പ്രോട്ടോകോൾ പാലിച്ചുനടന്ന വിളവെടുപ്പ് ഓൺലൈനിലൂടെയാണ് മന്ത്രി ഉദ്‌ഘാടനം ചെയ്തത്. ജില്ലാ പഞ്ചായത്ത്‌ പ്രസിഡൻറ്​ വി.കെ. മധു, യുവജനകമീഷൻ സംസ്ഥാന കോഓഡിനേറ്റർ അഡ്വ. എം. രൺദീഷ്, ജില്ലാ കോഓഡിനേറ്റർ ആർ. അമൽ, ബി.ബിജു (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​) മെംബർമാരായ ലേഖ, ആർ. എസ്. ബൈജു എന്നിവർ സന്നിഹിതരായി. ചിത്രം: Youva

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.