നിർമാണം തുടങ്ങി

വർക്കല: ഇടവയിലെ ഗവ.മുസ്​ലിം യു.പി സ്കൂളിന് പുതിയ കെട്ടിട സമുച്ചയം വരുന്നു. ഒരു കോടി രൂപ ചെലവിട്ടാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. മലേഷ്യ, പെനാംഗ് എന്നിവിടങ്ങളിലെ സർക്കാർ കോൺട്രാക്ടറായിരുന്ന ഇടവ സ്വദേശി എം.ആർ മുഹമ്മദ്കുഞ്ഞ് സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ഒരു കോടി രൂപയാണ് നിർമാണച്ചെലവ്. വ്യാഴാഴ്​ച രാവിലെ സ്‌കൂൾ അങ്കണത്തിൽ​െവച്ച് അഡ്വ. വി. ജോയി എം.എൽ.എ പ്രവർത്തനാരംഭം കുറിച്ചു. സ്കൂൾ മുറ്റത്ത് നടന്ന ചടങ്ങിൽ അഡ്വ. വി. ജോയി എം.എൽ.എ ശിലാസ്ഥാപനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ്​ സുനിത ബാബു, വൈസ് പ്രസിഡൻറ്​ ഹർഷാദ് സാബു, വാർഡ് അംഗം സീനത്ത്, ബ്ലോക്ക് അംഗം ബാലിക്, ഹാരീസ്, പ്രസന്നൻ, അൻസാരി, ഇക്ബാൽ തുടങ്ങിയവർ പങ്കെടുത്തു. 6 VKL 1 edava g.LPS buildng silastapanam MLA@varka ഫോട്ടോകാപ്ഷൻ ഇടവയിലെ വെറ്റക്കട ഗവ.മുസ്​ലിം യു.പി.എസിന് നിർമിക്കുന്ന പുതിയ കെട്ടിടത്തിന് അഡ്വ.വി. ജോയി എം.എൽ.എ ശിലാസ്ഥാപനം നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.