ആലപ്പാട് തീർത്ത് കടലാക്രമണം

ആലപ്പാട് തീർത്ത് കടലാക്രമണം(ചിത്രം)കരുനാഗപ്പള്ളി: ആലപ്പാട് തീരത്ത് ശക്തമായ കടൽകയറ്റം. ചെറിയഴീക്കൽ, കൊച്ചോച്ചിറ, പണ്ടാരതുരുത്ത്, വെള്ളനാതുരുത്ത് പ്രദേശങ്ങളിലാണ് കടൽകയറ്റം രൂക്ഷമായത്. നിരവധി വീടുകൾക്ക്​ നാശം സംഭവിച്ചു. പണ്ടാരതുരുത്ത്, കൊച്ചേച്ചിറ ഭാഗത്തുള്ള സംഗമം വായനശാല, മത്സ്യഫെഡ് പ്രോജക്ട്​ ഓഫിസ്, മത്സ്യതൊഴിലാളി സഹരണ സംഘം എന്നിവിടങ്ങളിലും അഞ്ചോളം വീടുകളിലും കടൽകയറ്റത്തിൽ നാശമുണ്ടായി. തീരസംരക്ഷണത്തിന് പരിഹാരം കാണുന്നില്ലെന്ന ആരോപിച്ച് പ്രദേശവാസികൾ പണിക്കർകടവ് ഭാഗത്ത് റോഡ് ഉപരോധിച്ചു.വീട് തകർന്നുകരുനാഗപ്പള്ളി: ശക്തമായ കാറ്റിലും മഴയിലും കുലശേഖരപുരത്ത് വീട് ഭാഗികമായി തകർന്നു. ആദിനാട് കുഴുവേലിൽ വടക്കതിൽ സോമരാജൻറ വീടി​ൻെറ ചിമ്മിനിയുടെ ഭാഗമാണ് പുലർച്ചെ അഞ്ചരയോടെ തകർന്നത്. കല്ലേലിഭാഗം ബംഗ്ലാവിൽ രമേശ​ൻെറ വീട്ടിലേക്ക് മരം വീണു.ആശാ പ്രവർത്തകയെ അവഹേളിച്ചതിനു കേസ്അഞ്ചാലുംമൂട്: ആശാ പ്രവർത്തകയെ അവഹേളിച്ചതിന് പൊലീസ് കേസെടുത്തു. തൃക്കടവൂർ കുരീപ്പുഴ മേലേ മങ്ങാട് സ്വദേശിനിയായ ആശാ പ്രവർത്തകയെയാണ് ഒരു കുട്ടം ആളുകൾ അവഹേളിച്ചത്‌. മേലേ മങ്ങാട് അംഗൻവാടിക്ക് സമീപമിരുന്ന മധ്യവയസ്ക്കരുൾപ്പെട്ട സംഘത്തോട് മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ടതോടെയാണ് അവഹേളിച്ചതെന്നാണ് പരാതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.