കിഴക്കൻ മേഖലയിൽ വ്യാപക കൃഷിനാശം

കിഴക്കൻ മേഖലയിൽ വ്യാപക കൃഷിനാശം മരങ്ങൾ ലൈനുകളിൽ വീണ്​ മിക്കയിടത്തും വൈദ്യുതി മുടങ്ങി (ചിത്രം)അഞ്ചൽ: കഴിഞ്ഞദിവസം രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും കിഴക്കൻ പ്രദേശത്ത് വ്യാപക കൃഷി നാശം. വൃക്ഷങ്ങൾ കടപുഴകിയും ശിഖരങ്ങൾ ഒടിഞ്ഞും വൈദ്യുതി കമ്പികളിൽ വീണതിനാൽ പലേടത്തും വൈദ്യുതി വിതരണം തടസ്സപ്പെട്ടു. അഞ്ചൽ, ആയൂർ, വാളകം, കരുകോൺ ഇലക്ട്രിക് സെക്​ഷൻ പരിധിയിൽ മിക്കയിടത്തും ഏറെ നാശനഷ്​ടമുണ്ടായി. മരങ്ങൾ വീണ് ഇലവൻ കെ.വി ലൈനുകൾക്ക്​ നാശനഷ്​ടമുണ്ടായതിനാൽ വ്യാഴാഴ്ച രാത്രി ഏറെയായിട്ടും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. പുലർച്ചമുതൽ നാട്ടുകാരിറങ്ങിയാണ് മരങ്ങൾ വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. ഇടമുളയ്ക്കൽ പഞ്ചായത്തിലെ തേവർതോട്ടം, പെരുമണ്ണൂർ എന്നിവിടങ്ങളിൽ ഇലവൻ കെ.വി ലൈനിൽ മരങ്ങൾ വീണ് കമ്പികൾ പൊട്ടി. വെള്ളൂർ, ആയൂർ എന്നിവിടങ്ങളിൽ ഇലക്ട്രിക് പോസ്​റ്റുകൾ തകർന്നു. ഇടയം മാമൂട്ടിൽ ഏലായിൽ സിന്ധുരാജി​ൻെറ 500 മൂട് വെറ്റിലകൃഷിയും മരച്ചീനിയും നശിച്ചു. മൈനിക്കോട് ഏലായിൽ കൃഷ്ണൻകുട്ടി, ശശിധരൻ നായർ, രാജശേഖരൻ നായർ, അശോകാനന്ദൻ എന്നിവരുടെ ഏത്തൻ, കപ്പ വാഴകൃഷി നശിച്ചു. ഓണവിപണി ലക്ഷ്യമിട്ട് കൃഷി ചെയ്തിതിരുന്നതാണ് മിക്കയിടത്തെയും നശിച്ചത്. കൃഷി നശിച്ച കർഷകർക്ക് സർക്കാറിൽനിന്ന്​ ആശ്വാസസഹായം ലഭിക്കുമെന്നുള്ള വിശ്വാസത്തിലാണ് പ്രദേശത്തെ കർഷകർ.കാറ്റിൽ വ്യാപകനാശം; ഗതാഗതം തടസ്സപ്പെട്ടു(ചിത്രം)പത്തനാപുരം: കിഴക്കന്‍ മേഖലയില്‍ കാലവര്‍ഷം ശക്തമാകുന്നു. കഴിഞ്ഞദിവസം രാത്രിയിലെ കാറ്റ് കനത്ത നാശമാണ് ഉണ്ടാക്കിയത്. താലൂക്കില്‍ പതിനഞ്ചിലധികം വീടുകള്‍ തകര്‍ന്നു. പ്രധാന പാതയിലടക്കം മരങ്ങള്‍ വീണ് ഗതാഗതം തടസ്സപ്പെട്ടു. ഏക്കര്‍ കണക്കിന് കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലായി. തലവൂര്‍, വിളക്കുടി, പട്ടാഴി, പിറവന്തൂര്‍, പത്തനാപുരം വില്ലേജുകളിലാണ് വീടുകള്‍ തകര്‍ന്നത്. മിക്ക വീടുകള്‍ക്കും മുകളില്‍ മരം വീണ് ഭാഗികമായി തകരുകയായിരുന്നു. കുന്നിക്കോട്, ആവണീശ്വരം, പനമ്പറ്റ തോടുകളിലെ ജലനിരപ്പ് ഉയര്‍ന്നു. പുനലൂര്‍ -കായംകുളം പാതയില്‍ പത്തനാപുരം കടയ്ക്കാമണ്‍ ജങ്​ഷന് സമീപം വന്‍മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു.ഓടനാവട്ടത്ത് വാഴ, മരച്ചീനി കൃഷികൾ നശിച്ചു (ചിത്രം)ഓയൂർ: കഴിഞ്ഞദിവസം രാത്രി പെയ്ത ശക്തമായ മഴയിൽ ഓടനാവട്ടത്ത് കൃഷി നാശം. വാഴ, മരച്ചീനി കൃഷികൾ നശിച്ചു. ഓടനാവട്ടം കട്ടയിൽ വിജയാ ഭവനിൽ ബിജുചന്ദ്ര​ൻെറയും ഓടനാവട്ടം കട്ടയിൽ ശ്രീപാദത്തിൽ അനിൽകുമാറിൻെറയും വാഴ, മരച്ചീനി കൃഷി നശിച്ചു. മേഖലയിൽ കാറ്റിൽ ബുധനാഴ്ച രാത്രി വൈദ്യുതിബന്ധം താറുമാറായി. കാറ്റും മഴയും: പുനലൂരിൽ നിരവധി വീടുകൾക്ക് ​നാശം (ചിത്രം)പുനലൂർ: രണ്ടുദിവസമായി കിഴക്കൻ മലയോരത്ത് അനുഭവപ്പെടുന്ന കനത്ത മഴയിലും ശക്തമായ കാറ്റിലും വ്യാപകമായ നാശം. മരങ്ങൾ പിഴുതും ഒടിഞ്ഞുവീണും നിരവധി വീടുകൾക്കും മറ്റും നാശം നേരിട്ടു. പലയിടത്തും വൈദ്യുതി ലൈനിലേക്ക് മരം വീണ് വ്യാപകമായ നാശമുണ്ട്. ആര്യങ്കാവ്- തെന്മല പാതയുടെ ഇരുവശത്തും നിരവധി സ്ഥലങ്ങളിൽ മരം ലൈനിലേക്ക് കടപുഴകി വൈദ്യുതി ബന്ധം തകരാറിലായി. പലയിടത്തും മണിക്കൂറുകൾ ഗതാഗതതടസ്സവും നേരിട്ടു. വനത്തിലൂടെയുള്ള അച്ചൻകോവിൽ ലൈനിൽ പലയിടത്തും മരം വീണിട്ടുണ്ട്. പുനലൂർ നഗരസഭയിലെ തൊളിക്കോട്, കുതിരച്ചിറ, ചെമ്മന്തൂർ, വെട്ടിപ്പുഴ എന്നിവിടങ്ങളിൽ വ്യാപകമായ നാശം നേരിട്ടു. പലയിടത്തും മരച്ചില്ലകൾ വീണാണ് നാശമുണ്ടായത്. പുനലൂർ താലൂക്കിൽ ബുധനാഴ്ച ഉച്ചവരെ 26 വീടുകൾക്ക് നാശം റിപ്പോർട്ട് ചെയ്തു. ഇതിലൂടെ മൂന്നരലക്ഷം രൂപയുടെ നഷ്​ടം കണക്കാക്കുന്നതായി താലൂ​േക്കാഫിസ് അധികൃതർ പറഞ്ഞു. അറയ്ക്കൽ വില്ലേജിൽ ആറ്, ചണ്ണപ്പേട്ട, ആര്യങ്കാവിൽ നാലുവീതം, അലയമണ്ണിൽ അഞ്ച്, ഇടമുളയ്ക്കൽ, ഇടമൺ, തിങ്കൾക്കരിക്കം എന്നിവിടങ്ങളിൽ ഓരോ വീടുകളുമാണ് തകർന്നത്. താലൂക്കിൽ മിക്കയിടത്തും ചൊവ്വാഴ്ച വൈകുന്നേരത്തോടെ തകരാറിലായ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായില്ല. മരങ്ങൾ ലൈനിലേക്ക് വീണതുകാരണം കെ.എസ്.ഇ.ബിക്ക്​ വലിയ നഷ്​ടം സംഭവിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.