കോവിഡ് പ്രതിരോധം: ബദൽ ആരോഗ്യമേഖലയെ ഉൾപ്പെടുത്താൻ ആവശ്യം

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ ബദൽ ആരോഗ്യമേഖലയെയും ഉൾപ്പെടുത്തമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നിവേദനം. പബ്ലിക് ഹെൽത്ത് ഫോറം, ജനകീയ ആരോഗ്യ പ്രസ്ഥാനം, ഒരേഭൂമി ഒരേ ജീവൻ, കേരളീയം, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം തുടങ്ങിയവയുടെ പ്രതിനിധികളാണ് നിവേദനം നൽകിയത്​. ആധുനിക ചികിത്സക്കൊപ്പം ആയുഷ് പദ്ധതിയിൽ ഉൾപ്പെട്ട ഹോമിയോപ്പതി, ആയുർവേദം തുടങ്ങിയ ചികിത്സ വിഭാ​ഗങ്ങളെയും പങ്കുചേർക്കണം. ആയുഷ് പദ്ധതിയിൽ ഉൾപ്പെട്ട മറ്റ്​ വൈദ്യശാഖകളിലെ പ്രതിരോധ മരുന്നുകൾ ഫലപ്രദമാണെങ്കിൽ കോവി‍ഡ് വ്യാപനം നിയന്ത്രിക്കുന്നതിനായുള്ള ​െചലവ് വളരെ കുറഞ്ഞ ഉപാധിയായിരിക്കും അതെന്ന് ഉറപ്പാണ്. അവ സമൂഹത്തിന് വലിയ ആശ്വാസമായി മാറുകയും ചെയ്യും. പക്ഷേ, ആ മരുന്നുകൾ നൽകുന്ന പ്രതിരോധശേഷിയെക്കുറിച്ച് വ്യക്തതയുണ്ടാകണമെങ്കിൽ ഫലപ്രാപ്തിയെക്കുറിച്ച് ആധികാരിക പഠനം നടക്കേണ്ടതുണ്ട്. ഹോമിയോ, ആയുർവേദം തുടങ്ങിയ ശാഖകളിൽ ജോലിചെയ്യുന്ന സർക്കാർ ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും സഹകരണത്തോടെ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിനും സ്ഥിതിവിവര കണക്കുകൾ ശേഖരിക്കുന്നതിനും സർക്കാർ മുൻകൈയെടുക്കണം. ഇതിലൂടെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ, അലോപ്പതിക്കൊപ്പം മറ്റ് ഫലപ്രദമായ ചികിത്സ സമ്പ്രദായങ്ങളെ കൂടി ഉൾപ്പെടുത്തി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പുനരാവിഷ്കരിക്കുന്നതിനും സർക്കാർ സന്നദ്ധമാകണമെന്ന്​ നിവേദനത്തിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.