ആശിഷ് ദാസിനെ ആദരിച്ചു

ആശിഷ് ദാസിനെ ആദരിച്ചു (ചിത്രം)മുഖത്തല: സിവിൽ സർവിസ് പരീക്ഷയിൽ 291ാം റാങ്ക് നേടിയ മുഖത്തല ആലുംമൂട് സ്വദേശിയും പത്തനാപുരം ഫയർ സ്​റ്റേഷനിലെ ഫയർമാനുമായ ആശിഷ് ദാസിനെ സി.പി.ഐ - എ.ഐ.വൈ.എഫ് നേതൃത്വത്തിൽ ആദരിച്ചു. സി.പി.ഐ മുഖത്തല മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം മുല്ലക്കര രത്‌നാകരൻ എം.എൽ.എയും, എ.ഐ.വൈ.എഫ് ആലംമൂട് യൂനിറ്റ് കമ്മിറ്റിയുടെ ഉപഹാരം ജില്ല പ്രസിഡൻറ് വിനോദ് കുമാറും സമ്മാനിച്ചു. സി.പി.ഐ ജില്ല എക്സി.അംഗം പി. ഉണ്ണികൃഷ്ണൻ, മുഖത്തല മണ്ഡലം സെക്രട്ടറി സി.പി. പ്രദീപ്, എം. സജീവ്, ടി. വിജയകുമാർ, മനോജ് കുമാർ, ബിനു പി. ജോൺ, ഐസക് ഈപ്പൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.