എമർജൻസി വെറ്ററിനറി ടീം

തിരുവനന്തപുരം: കോവിഡ്​ പശ്ചാത്തലത്തിൽ കണ്ടെയ്​ൻമൻെറ്​ സോണിലെയും ഹോട്സ്​പോട്ടിലെയും അടിയന്തര മൃഗചികിത്സ സൗകര്യം ഉറപ്പാക്കുന്നതിന് ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിൻെറ നേതൃത്വത്തിൽ പ്രാദേശിക മൃഗ സംരക്ഷണ കേന്ദ്രങ്ങൾ അടിസ്​ഥാനമാക്കി (ആർ.എ.എച്ച്​.സി) വെറ്ററിനറി എമർജൻസി ടീം രൂപവത്​കരിച്ചു. പഞ്ചായത്തിലെ അടിയന്തര ചികിത്സ ആവശ്യങ്ങൾക്ക് പഞ്ചായത്തിലെ വെറ്ററിനറി സർജനെ ഫോണിൽ വിളിക്കാം. സംശയങ്ങൾക്ക്​ മറുപടി നൽകുന്നതിനായി ടെലിമെഡിസിൻ യൂനിറ്റും ആരംഭിച്ചു. കർഷകർക്ക് ഈ സൗകര്യങ്ങൾ ഉപയോഗിക്കാവുന്നതാണെന്ന് ജില്ല മൃഗസംരക്ഷണ ഓഫിസർ അറിയിച്ചു. ടെലിമെഡിസിന് വിളിക്കേണ്ട ഫോൺ നമ്പർ-9447081112.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.