ആർ.ടി ഓഫിസിൽ സേവനങ്ങൾ നാളെമുതൽ പുനരാരംഭിക്കും

കൊട്ടാരക്കര: ആർ.ടി ഓഫിസിൽ താൽക്കാലികമായി നിർത്തിവെച്ച പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ, സി.എഫ് ടെസ്​റ്റ്​ തുടങ്ങിയ എല്ലാ സേവനങ്ങളും വ്യാഴാഴ്ച മുതൽ പുനരാരംഭിക്കും. ഓൺലൈൻ മുഖേന ഇ-ടോക്കൺ എടുത്തിട്ടുള്ള അപേക്ഷകർ വാഹനങ്ങൾ പരിശോധനക്കായി കിഴക്കേതെരുവിലെ ടെസ​്​റ്റിങ്​ സ്ഥലത്ത് നിഷ്കർഷിച്ച സമയപരിധിക്കുള്ളിൽ വാഹനങ്ങൾ ഹാജരാക്കണം. സേവനം മുടങ്ങിയ ദിവസങ്ങളിലേക്ക് ഇ-ടോക്കൺ എടുത്തിട്ടുള്ള അപേക്ഷകർ വീണ്ടും ടോക്കൺ എടുക്കേണ്ടതില്ല. എല്ലാ അപേക്ഷകരും കോവിഡ് പ്രതിരോധ മാനദണ്ഡം നിർബന്ധമായി പാലിക്കണമെന്ന് കൊട്ടാരക്കര ജോയൻറ് ആർ.ടി.ഒ വി. സുരേഷ്കുമാർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.