പാതയോരങ്ങളിൽ ഫലവൃക്ഷത്തൈ നടൽ തുടങ്ങി

kl ചാത്തന്നൂർ: 'ഒരു കോടി ഫലവൃക്ഷത്തൈകൾ നട്ടുവളർത്തൽ' പദ്ധതിയുടെ പ്രചാരണാർഥം ചാത്തന്നൂർ കർഷക ബ്ലോക്കിലെ ജീവനക്കാർ കെ.എസ്.ആർ.ടി.സി ബസ്‌സ്​റ്റാൻഡ് മുതൽ മിനി സിവിൽ സ്​റ്റേഷൻ വരെയുള്ള പാതയിൽ അമ്പതോളം ഫലവൃക്ഷത്തൈകൾ നട്ടു. മാവ്, പ്ലാവ്, പുളി എന്നീ വൃക്ഷത്തൈകളാണ് നട്ടത്. ചാത്തന്നൂർ പഞ്ചായത്ത്‌ പ്രസിഡൻറ്​ നിർമല വർഗീസ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ സുരേഷ്, അസിസ്​റ്റൻറ്​​ ഡയറക്ടർ വി.എൻ. ഷിബുകുമാർ, കൃഷി ഓഫിസർ എസ്. പ്രമോദ് തുടങ്ങിയവർ പങ്കെടുത്തു. krish pathayoram ചിത്രം. ചാത്തന്നൂർ പഞ്ചായത്ത് പ്രസിഡൻറി​ൻെറ നേതൃത്വത്തിൽ ഫലവൃക്ഷത്തൈകൾ നടുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.