കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തി

kl ഇരവിപുരം: ഇരവിപുരം മണ്ഡലത്തിലെ രണ്ട് സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ കൂടി യതായി എം. നൗഷാദ് എം.എൽ.എ അറിയിച്ചു. മയ്യനാട് സി. കേശവൻ മെമ്മോറിയൽ സി.എച്ച്​.സി, വടക്കേവിള പാലത്തറ സി.എച്ച്​.സി എന്നിവയാണ്​ കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തിയത്. ഇനി മുതൽ ഒ.പി വിഭാഗം വൈകുന്നേരം ആറ് വരെയും പ്രത്യേക ക്ലിനിക്കുകൾ ആഴ്ചയിൽ ആറ് ദിവസവും പ്രവർത്തിക്കും. ഇ-ഹെൽത്ത്, ടോക്കൺ തുടങ്ങിയ സൗകര്യങ്ങൾ താമസിയാതെ ലഭ്യമാകുമെന്നും നൗഷാദ് പ്രസ്താവനയിൽ അറിയിച്ചു. മുഖ്യമന്ത്രിയുടെ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ കളരിവാതുക്കൽ-ഹെൽത്ത് സൻെറർ-കരിവയൽ ജങ്​ഷൻ റോഡ് ദേശീയപാത നിലവാരത്തിൽ പുനർനിർമിക്കാൻ ഒരുകോടി അനുവദിച്ചു.​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.