കോണ്‍ടാക്റ്റ് ട്രേസിങ്ങിനായി പൊലീസിനെ നിയോഗിച്ച് ഡി.ജി.പിയുടെ നിർദേശം

ജില്ലകളുടെ ചുമതല ഐ.പി.എസ് ഓഫിസര്‍മാര്‍ക്ക് തിരുവനന്തപുരം: കോവിഡ് രോഗം ബാധിച്ചവരുടെ കോണ്‍ടാക്റ്റ് ട്രേസിങ്ങിനായി എല്ലാ പൊലീസ് സ്​റ്റേഷനിലും ഒരു സബ് ഇന്‍സ്പെക്റ്ററുടെ നേതൃത്വത്തില്‍ മൂന്ന്​ പൊലീസുകാര്‍ അടങ്ങുന്ന പ്രത്യേകസംഘത്തിന് രൂപം നല്‍കി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദേശം പുറപ്പെടുവിച്ചു. കണ്ടെയ്​ന്‍മൻെറ്​ സോണിലെ നിയന്ത്രണങ്ങള്‍ പൊലീസ് കര്‍ശനമായി നടപ്പാക്കും. ഇതിനായി മോട്ടോര്‍ സൈക്കിള്‍ ബ്രിഗേഡിനെ നിയോഗിക്കും. ഡി.ഐ.ജി പി. പ്രകാശ് (തിരുവനന്തപുരം സിറ്റി), ഇന്ത്യാ റിസര്‍വ് ബറ്റാലിയന്‍ കമാൻഡൻറ്​ നവനീത് ശര്‍മ (റൂറല്‍), ഐ.ജി ഹര്‍ഷിത അട്ടല്ലൂരി (കൊല്ലം സിറ്റി), ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ (പത്തനംതിട്ട, കൊല്ലം റൂറല്‍), ഡി.ഐ.ജി കാളിരാജ് മഹേഷ് കുമാര്‍ (ആലപ്പുഴ), ഡി.ഐ.ജി അനൂപ് കുരുവിള ജോണ്‍ (എറണാകുളം റൂറല്‍), ഡി.ഐ.ജി നീരജ് കുമാര്‍ ഗുപ്ത (തൃശൂര്‍ സിറ്റി, റൂറല്‍), ഡി.ഐ.ജി എസ്. സുരേന്ദ്രന്‍ (മലപ്പുറം), ഐ.ജി അശോക് യാദവ് (കോഴിക്കോട് സിറ്റി, റൂറല്‍), ഡി.ഐ.ജി കെ. സേതുരാമന്‍ (കാസര്‍കോട്). കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ വിജയ് സാഖറെ മേല്‍നോട്ടം വഹിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.