മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് സത്യഗ്രഹം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്ത് കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ് ആഹ്വാനം ചെയ്ത സത്യഗ്രഹത്തി​ൻെറ ഭാഗമായി ഡി.സി.സി ഓഫിസില്‍ പ്രസിഡൻറ്​ നെയ്യാറ്റിന്‍കര സനലും യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സോളമന്‍ അലക്‌സും സത്യഗ്രഹം നടത്തി. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട്​ നടത്തിയ സത്യഗ്രഹം കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ. ശിവദാസന്‍ നായര്‍ ഓണ്‍ലൈന്‍ വിഡിയോ വഴി ഉദ്​ഘാടനം ചെയ്തു. നേതാക്കളായ കൈമനം പ്രഭാകരന്‍, കടകംപള്ളി ഹരിദാസ്, ആര്‍. ഹരികുമാര്‍, ഷിഹാബുദീന്‍ കാര്യത്ത്, എം. ശ്രീകണ്ഠന്‍ നായര്‍, മലയിന്‍കീഴ് വേണുഗോപാല്‍, കെ.വി. അഭിലാഷ്, പാറശ്ശാല സുധാകരന്‍, അഭിലാഷ് ആര്‍. നായര്‍, മഞ്ചവിളാകം ജയകുമാര്‍, സി. ജ്യോതിഷ്‌കുമാര്‍, മനേഷ്‌രാജ്, ലഡ്ഗര്‍ബാവ, വലിയശാല പരമേശ്വരന്‍ നായര്‍, എസ്. നാരായണപിള്ള, മണ്ണാമൂല രാജന്‍, പേരൂര്‍ക്കട രവി, എസ്.എം. ബാലു, രാജേഷ്ചന്ദ്രരാജ്, തുരുവല്ലം പ്രദീപ്, ആര്‍.ഒ. അരുണ്‍ എന്നിവരും സന്നിഹിതരായിരുന്നു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി പഴകുളം മധു ഓണ്‍ലൈന്‍ വഴി സമാപനപ്രസംഗം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.