കോവിഡ് പ്രതിരോധത്തിലെ അലംഭാവം; മുഖ്യമന്ത്രിയുടെ തന്‍പ്രമാണിത്തം -മുല്ലപ്പള്ളി

തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതില്‍ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രിക്ക്​ കുറ്റസമ്മതം നടത്തേണ്ടിവന്നത് തന്‍പ്രമാണിത്തം കൊണ്ടാണെന്ന് കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രന്‍. കോവിഡ് മഹാമാരിയെ പ്രതിച്ഛായ വര്‍ധിപ്പിക്കാനുള്ള അവസരമാക്കുകയായിരുന്നു മുഖ്യമന്ത്രി. കോവിഡ് രോഗവ്യാപനത്തി​ൻെറ ആദ്യഘട്ടത്തില്‍ പൊതുവെ വെല്ലുവിളികള്‍ കുറഞ്ഞ സാഹചര്യമായിരുന്നു കേരളത്തില്‍. എന്നാല്‍, ഈ സാഹചര്യം മുതലെടുത്ത് രോഗനിയന്ത്രണം സര്‍ക്കാറി​ൻെറ മികവെന്ന പട്ടം നേടിയെടുക്കാനുള്ള നെട്ടോട്ടമാണ് മുഖ്യമന്ത്രി നടത്തിയത്. അതിനായി പി.ആര്‍ ഏജന്‍സികളെക്കൊണ്ട് അന്താരാഷ്​ട്ര മാധ്യമങ്ങളെ സ്വാധീനിച്ച് വാര്‍ത്ത നല്‍കി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഒരു ഘട്ടത്തിലും പ്രതിപക്ഷ രാഷ്​ട്രീയ പാര്‍ട്ടികളുടെ അഭിപ്രായങ്ങള്‍ മുഖവിലക്കെടുക്കാന്‍ മുഖ്യമന്ത്രി തയാറായില്ല. കോവിഡ് മരണക്കണക്കിലും സര്‍ക്കാര്‍ തട്ടിപ്പ് നടത്തുകയാണ്. മരണശേഷം കോവിഡ് സ്ഥിരീകരിച്ചാല്‍ എല്ലാ മരണങ്ങളും കോവിഡ് മരണപ്പട്ടികയില്‍പെടുത്തില്ലെന്നാണ് സര്‍ക്കാറി​ൻെറ നിലപാട്. സര്‍ക്കാറിന് ഇപ്പോള്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനെക്കാള്‍ താല്‍പര്യം സ്വര്‍ണക്കള്ളക്കടത്തുകേസിലെ പ്രതികളെ രക്ഷിക്കുന്നതിലാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.