പി.പി.ഇ കിറ്റുകള്‍ വിതരണം ചെയ്തു

ആറ്റിങ്ങല്‍: രാജീവ് ഗാന്ധി കള്‍ചറല്‍ ഫോറത്തി​ൻെറ നേതൃത്വത്തില്‍ അന്തരിച്ച മുന്‍ കോണ്‍ഗ്രസ് നേതാവും മുന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡൻറുമായിരുന്ന അഡ്വ. സി. മോഹനചന്ദ്ര​ൻെറ അനുസ്മരണാര്‍ഥം മംഗലപുരം പി.എച്ച്.സിയില്‍ . അഡ്വ. എസ്. കൃഷ്ണകുമാര്‍ ഡോ. പി. മിനിക്ക് കൈമാറി. എസ്. വസന്തകുമാരി, വി.കെ. ശശിധരന്‍ എന്നിവര്‍ പങ്കെടുത്തു. സത്യഗ്രഹത്തിന് ഐക്യദാര്‍ഢ്യം ആറ്റിങ്ങല്‍: മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് എം.പിമാരും എം.എൽ.എമാരും നേതാക്കളും നടത്തുന്ന സത്യഗ്രഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്​ ചിറയിന്‍കീഴ് ആറ്റിങ്ങല്‍ മണ്ഡലങ്ങളിലെ സേവാദള്‍ പ്രവര്‍ത്തകര്‍ വീടുകളില്‍ സത്യഗ്രഹം അനുഷ്ഠിച്ചു. സേവാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ജെ. സ്​റ്റീഫന്‍സണ്‍, ജില്ല ജനറല്‍ സെക്രട്ടറി പാലാംകോണം ജമാല്‍, നിയോജക മണ്ഡലം പ്രസിഡൻറ്​ എ.എം. സുധീര്‍, നിയോജക മണ്ഡലം വൈസ്പ്രസിഡൻറുമാരായ എ.കെ. നഗര്‍ സുനില്‍, കല്ലമ്പലം ലാലി, മണ്ഡലം പ്രസിഡൻറുമാരായ തോന്നയ്ക്കല്‍ ഷിബു, വി.എസ്. പപ്പന്‍, താജ്തിലക്, പുതുശ്ശേരി മുക്ക് ഫസലുദ്ദീന്‍, കടയ്ക്കാവൂര്‍ ഷിബു, എസ്. സജീവ്, എസ്. പ്രിന്‍സ്, ജി. ശ്രീപ്രസാദ് എന്നിവര്‍ പങ്കെടുത്തു. പ്രവര്‍ത്തനം തുടങ്ങി ആറ്റിങ്ങല്‍: അടൂര്‍ പ്രകാശി​ൻെറ എം.പി ഒാഫിസ് ബി.ടി.എസ് റോഡിലെ ഡയറ്റ് സ്‌കൂളിനടുത്തുള്ള ആര്‍.ജെ കോംപ്ലക്‌സിലെ ഒന്നാം നിലയില്‍ പ്രവര്‍ത്തനം തുടങ്ങി. അടൂര്‍ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. ഒാഫിസ് ഫോണ്‍ നമ്പര്‍: 0470 -2621000.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.