​െഎ.ജി ശ്രീജിത്തിനോട്​ ന്യൂനപക്ഷ കമീഷൻ റിപ്പോർട്ട്​ ആവശ്യപ്പെട്ടു

തിരുവനന്തപുരം: കണ്ണൂർ പാലത്തായി സ്കൂൾ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഐ.ജി ശ്രീജിത്തിനെതിരെ ന്യൂനപക്ഷ കമീഷൻ മുമ്പാകെ ബോധിപ്പിച്ച പരാതിയിൽ ശ്രീജിത്തിനോട് അടിയന്തരമായി റിപ്പോർട്ട് നൽകാൻ ന്യൂനപക്ഷ കമീഷൻ ചെയർമാൻ പി.കെ. ഹനീഫ നിർദേശിച്ചു. മേക്കാലടി സ്വദേശി അജ്മൽ കെ. മുജീബാണ്​ പരാതി നൽകിയത്​. കണ്ണൂർ പാലത്തായി സ്കൂൾ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് ശ്രീജിത്തും മറ്റൊരു വ്യക്തിയും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിൽ കേസി​ൻെറ രഹസ്യസ്വഭാവത്തിന് വിപരീതമായും നിരുത്തരവാദപരമായും കേസിനെ സംബന്ധിച്ച വെളിപ്പെടുത്തലുകൾ നടത്തിയെന്നാണ്​ പരാതി​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.