കനത്തമഴ: കൊട്ടാരക്കര ടൗണിൽ വെള്ള​ക്കെട്ട്

കനത്തമഴ: കൊട്ടാരക്കര ടൗണിൽ വെള്ള​ക്കെട്ട്​ (ചിത്രം) കൊട്ടാരക്കര: ശക്തമായ മഴയിൽ കൊട്ടാരക്കര ടൗണും പരിസരപ്രദേശങ്ങളും വെള്ളക്കെട്ടിലായി. മാർക്കറ്റ് ജങ്ഷനിലുണ്ടായ വെള്ളക്കെട്ട് ടൗണിലെ വ്യാപാരികളെ വലച്ചു. പുലമൺ ജങ്ഷൻ, കരിക്കം ഐപ്പള്ളൂർ, കുന്നക്കര ഭാഗങ്ങളിൽ വെള്ളക്കെട്ട​ുണ്ടായി. മാർക്കറ്റ് ജങ്ഷനിലെ പത്തോളം വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറി നാശമുണ്ടായി. ഷാജഹാ​ൻെറ കപ്പലണ്ടിക്കട, സജീവ​ൻെറ ക്രസൻറ് കാപ്പിപ്പൊടിക്കട, ജോൺസ​ൻെറ ജെ.ജെ ആയുർവേദിക്സ്, വിജയ​ൻെറ രോഹിണി ബേക്കറി എന്നീ സ്ഥാപനങ്ങൾക്കാണ് കൂടുതൽ നാശമുണ്ടായത്. തൃക്കണ്ണമംഗൽ ചെട്ടിമൂട്, ചേരൂർ ഭാഗത്തും വെള്ളക്കെട്ടുണ്ടായി. മാർക്കറ്റ് ജങ്ഷനിൽ അടിക്കടിയുണ്ടാകുന്ന വെള്ളക്കെട്ടിനെതിരെ വ്യാപാരികളും നാട്ടുകാരും പരാതി നൽകിയതിനെതുടർന്ന് നാലുമാസം മുമ്പ് ഓടകൾ തെളിച്ച് സ്ലാബുകൾ പാകിയിരുന്നു. സ്ലാബ് നിരത്തി ടൈലുകൾ പാകിയതോടെ പലഭാഗങ്ങളിൽനിന്ന്​ ടൗണിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്​ ഓടയിലേക്ക് ഒലിച്ചിറങ്ങാൻ സാധിക്കാതെയായി. ഇതുമൂലമാണ് വെള്ളക്കെട്ട് പ്രശ്നം വീണ്ടും രൂക്ഷമായത്​. ചെറിയ മഴ പെയ്താൽപോലും ഒരു മണിക്കൂറോളം ടൗൺ വെള്ളക്കെട്ടിലമരും. സ്ലാബുകൾക്കു മുകളിൽ സ്ഥാപിച്ച ഗ്രില്ല് മാലിന്യവും ചളിയും കയറി മൂടുന്നതും വെള്ളക്കെട്ടിന്​ കാരണമാകുന്നു. കോവിഡ് സൻെററിൽ പുസ്തകങ്ങൾ നൽകി അഞ്ചൽ: ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തിൻെറ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിൽ ലൈബ്രറി കൗൺസിലി​ൻെറ ആഭിമുഖ്യത്തിൽ പുസ്തകങ്ങൾ എത്തിച്ചു. ഇടമുളയ്ക്കൽ പഞ്ചായത്ത് ലൈബ്രറി നേതൃസമിതി കൺവീനർ പ്രസാദിൽനിന്ന് പഞ്ചായത്ത് പ്രസിഡൻറ് വി. രവീന്ദ്രനാഥ്‌ ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ജ്യോതി വിശ്വനാഥ്, സ്ഥിരം സമിതി അധ്യക്ഷൻ ആർ. ഷാജു, ജില്ല ലൈബ്രറി കൗൺസിൽ അംഗം ജി. ബാലകൃഷ്ണൻ, വി. സുന്ദരേശൻ, മഹേഷ്, ബി. മുരളി , സാബു എന്നിവർ പങ്കെടുത്തു. കുണ്ടയത്ത് ഒരു കോവിഡ് കേസ് കൂടി (ചിത്രം) പത്തനാപുരം: കുണ്ടയത്ത് നടത്തിയ പരിശോധനയില്‍ ഒരു കോവിഡ് കൂടി സ്ഥിരീകരിച്ചു. നേരത്തേ കോവിഡ് പോസിറ്റിവായ ആളുടെ സുഹൃത്തിനാണ് ആൻറിജന്‍ ടെസ്‌റ്റിലൂടെ രോഗം കണ്ടെത്തിയത്. നിലവില്‍ ആറുപേരാണ് ഇതോടെ ചികിത്സയിലായത്. കഴിഞ്ഞദിവസം സമ്പര്‍ക്കത്തിലൂടെ ഒരു അമ്മക്കും മക്കള്‍ക്കും രോഗം കണ്ടെത്തിയതോടെയാണ് തിങ്കളാഴ്ച കൂടുതൽ സ്രവപരിശോധന നടത്തിയത്. ആകെ 38 പേരെയാണ് പരിശോധനക്ക്​ വിധേയമാക്കിയത്‌. മേഖല കണ്ടെയ്​ൻമൻെറ് ആയതോടെ കെ.എസ്.ആര്‍.ടി.സി ഡിപ്പോ അടക്കം അടച്ചു. പഞ്ചായത്തിലെ കുണ്ടയം, കാരംമൂട്, മൂലക്കട, മാര്‍ക്കറ്റ് എന്നീ വാര്‍ഡുകളാണ് അടച്ചത്. ഒരുമാസമായി ദീർഘദൂര സർവിസുകൾ ഡിപ്പോയിൽ നടത്തിയിരുന്നില്ല. ഉള്‍നാടൻ ഗ്രാമപ്രദേശങ്ങളിലുള്ള സർവിസുകളും കുറവായിരുന്നു. കൊട്ടാരക്കര, കൊല്ലം, അടൂർ, പത്തനംതിട്ട റൂട്ടുകളിലേക്ക് മാത്രമാണ് ബസ് സർവിസുകൾ നടന്നിരുന്നത്. നഗരത്തില്‍നിന്ന്​ പ്രധാന പാതകളില്‍നിന്ന്​ ഈ പ്രദേശങ്ങളിലേക്കുള്ള വഴികളെല്ലാം പൊലീസ് അടച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.