താൽക്കാലിക ജീവനക്കാരുടെ തൊഴിലും കൂലിയും ഉറപ്പുവരുത്തണം

താൽക്കാലിക ജീവനക്കാരുടെ തൊഴിലും കൂലിയും ഉറപ്പുവരുത്തണം ....KL + KE....കൊല്ലം: കെ.എസ്.ആർ.ടി.സിയിലെ താൽക്കാലിക ജീവനക്കാർക്ക് തൊഴിലും കൂലിയും ഉറപ്പുവരുത്തണമെന്ന് കേരള സ്​റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂനിയൻ (എ.ഐ.ടി.യു.സി) ആവശ്യപ്പെട്ടു. കോവിഡ് കാലത്തുപോലും താൽക്കാലിക ജീവനക്കാർക്ക് സർക്കാർ അനുവദിച്ച ശമ്പളത്തിൻെറ തുക അവർക്ക് നൽകാതെ മറ്റ് ആവശ്യങ്ങൾക്ക് വകമാറ്റി ചെലവഴിച്ചു. ജോലി നഷ്​ടപ്പെട്ട തൊഴിലാളിക്ക് ലഭിക്കേണ്ട തുക നൽകാത്തതിൽ പ്രതിഷേധിച്ച് പ്രതിഷേധദിനം ആചരിച്ചു. കൊല്ലം യൂനിറ്റിൽ നടന്ന പ്രതിഷേധത്തിന് കല്ലട പി. സോമൻ, എച്ച്. മിഥുലാജ്, ഇ. മുബാറക്ക്, ഒ.ജി. ബിനു, സന്തോഷ്, വിഷ്ണു എന്നിവർ നേതൃത്വം നൽകി. കോവിഡ് ഫസ്​റ്റ്​ ലൈന്‍ ട്രീറ്റ്‌മൻെറ് സൻെറർകൊല്ലം: കോവിഡ് ഫസ്​റ്റ്​ ലൈന്‍ ട്രീറ്റ്‌മൻെറ് സൻെററുകള്‍ സ്ഥാപിക്കുന്നതിനും ആരോഗ്യപ്രവര്‍ത്തകരുടെ താമസ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിലെ അമൃത എൻജിനീയറിങ് കോളജ് ബോയ്‌സ് ഹോസ്​റ്റല്‍ കൈലാസം ബ്ലോക്ക്, ക്ലാപ്പന ഗ്രാമപഞ്ചായത്തിലെ അനുഗ്രഹം ബ്ലോക്ക്, ആലപ്പാട് ഗ്രാമപഞ്ചായത്തിലെ പ്രണവം ബ്ലോക്ക്, തഴവ ഗ്രാമപഞ്ചായത്തിലെ പ്രസാദം ബ്ലോക്ക്, തൊടിയൂര്‍ ഗ്രാമപഞ്ചായത്തിലെ ശിവം ബ്ലോക്ക്, ക്ലാപ്പന ഗ്രാമപഞ്ചായത്തിലെ സനാതനം ബ്ലോക്ക് എന്നിവ ഏറ്റെടുത്ത നടപടി സാധൂകരിച്ച് കലക്ടര്‍ ഉത്തരവായി.ഗർഭസ്ഥശിശു മരിച്ച സംഭവം; സ്വകാര്യ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധംകരുനാഗപ്പള്ളി: സ്വകാര്യ ആശുപത്രിൽ പ്രസവത്തിനിടെ ഗർഭസ്ഥശിശു മരിച്ച സംഭവത്തിൽ യുവതിയുടെ കുടുബത്തി​ൻെറയും സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. തൊടിയൂർ മുഴങ്ങോടി പേരോരിൽ നിസാറി​ൻെറ മകൾ നജുമയെ പ്രസവസംബന്ധമായി ജൂലൈ 29നാണ് സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. പ്രസവവേദനയുണ്ടായിട്ടും ലേബർ മുറിയിലെ ജീവനക്കാർ ഡോക്ടറെ യഥാസമയം അറിയിക്കുകയോ വേണ്ട ചികിത്സ നൽകുകയോ ചെയ്​തില്ല. തുടർന്ന്​ യുവതിയുടെ നില വഷളാകുകയും കുഞ്ഞ് വയറ്റിൽ ​െവച്ച് മരിക്കുകയും ചെയ്തു. പിന്നീട് എസ്.എ.ടി ആശുപത്രിയിൽ കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്. സ്വകര്യ ആശുപത്രി അധികൃതരുടെയും സ്​റ്റാഫി​ൻെറയും അനാസ്ഥക്കെതിരെ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവർക്ക് പരാതി നൽകുമെന്ന് ബന്ധുക്കൾ പറഞ്ഞു.അപേക്ഷതീയതി നീട്ടികൊല്ലം: കേരള സർവകലാശാല തുടർവിദ്യാഭ്യാസ വ്യാപന കേന്ദ്രം ടി.കെ.എം കോളജ് ഓഫ് ആർട്​സ്​ ആൻഡ് സയൻസിൽ ആരംഭിക്കുന്ന പോസ്​റ്റ്​ ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കൗൺസലിങ് സൈക്കോളജി, സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, സർട്ടിഫിക്കറ്റ് ഇൻ യോഗ ആൻഡ് മെഡിറ്റേഷൻ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ സ്വീകരിക്കുന്ന തീയതി 14 ലേക്ക് മാറ്റി. പോസ്​റ്റ്​ ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കൗൺസലിങ് സൈക്കോളജി കോഴ്സിലേക്ക് ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രി, സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിലേക്ക് പ്ലസ് ടു, സർട്ടിഫിക്കറ്റ് ഇൻ യോഗ ആൻഡ് മെഡിറ്റേഷൻ കോഴ്സിലേക്ക് പ്ലസ് ടു/പി.ഡി.സി ആണ് യോഗ്യത. വെബ്സൈറ്റ്: www.tkmcas.ac.in വിശദവിവരങ്ങൾക്ക് : 0474-2712240,9746805470.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.