വെളിനല്ലൂരിൽ കോവിഡ് കേസുകൾ കുറയുന്നു

വെളിനല്ലൂരിൽ കോവിഡ് കേസുകൾ കുറയുന്നു വെളിയം: വെളിനല്ലൂർ പഞ്ചായത്തിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ്​. 52 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിൽ 16 പേർക്കും നെഗറ്റിവായി. കണ്ടെയ്ൻമൻെറ് സോണായി തുടരുന്ന പഞ്ചായത്തിൽ മൂന്ന് വാർഡുകളായിരുന്നു കർശന നിയന്ത്രണത്തിൽ തുടർന്നിരുന്നത്. 504, മോട്ടോർകുന്ന്, റോഡുവിള തുടങ്ങിയ പ്രദേശങ്ങളിലെ കേസുകൾ കുറഞ്ഞുവരികയാണ്. ഇതിടെ നാലുദിവസം മുമ്പ് ജില്ല ഭരണകൂടം തെറ്റായ പ്രഖ്യാപനം നടത്തിയിരുന്നു. പഞ്ചായത്തിനെ ക​െണ്ടയ്ൻമൻെറ് സോണിൽനിന്ന് ഒഴിവാക്കിയെന്നായിരുന്നു പ്രഖ്യാപനം. നാട്ടുകാർ കടകൾ തുറക്കുകയും വാഹനങ്ങളുമായി പൊതുനിരത്തിലിറങ്ങിയതും പൊലീസിനെ ബുദ്ധിമുട്ടിച്ചിരുന്നു. ശനിയാഴ്ച പഞ്ചായത്ത് സർവകക്ഷിയോഗം ചേരുകയും കലക്ടറുടെ അനുമതിയില്ലാതെ തീരുമാനമെടുത്തത് വിവാദമായിരുന്നു.ഇട്ടിവയിൽ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രം (ചിത്രം)കടയ്ക്കൽ: ഇട്ടിവ ഗ്രാമപഞ്ചായത്ത് കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം മുല്ലക്കര രത്​നാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജി. ദിനേശ്കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. അരുണാദേവി, എ. നൗഷാദ്, ബി. ശിവദാസൻപിള്ള, ഓമനക്കുട്ടൻ എന്നിവർ പങ്കെടുത്തു. ചുണ്ട വുഡ്​ലം പാർക്ക് പബ്ലിക് സ്കൂളാണ് പ്രാഥമിക ചികിത്സാ കേന്ദ്രമായി സജ്ജീകരിച്ചത്. 113 കിടക്കകളാണുള്ളത്.ബാങ്കുകളിൽ വൻ തിരക്ക്; സാമൂഹിക അകലമില്ല(ചിത്രം)വെളിയം: ഓടനാവട്ടം, പൂയപ്പള്ളി ബാങ്കുകളിൽ വലിയരീതിയിൽ ജനത്തിരക്കുമൂലം സാമൂഹിക അകലം പാലിക്കൽ ഇല്ലാതായി. ഓടനാവട്ടത്തെ ഫെഡറൽ ബാങ്ക്, എസ്.ബി.ഐ, സഹകരണബാങ്കുകളിലെ മുന്നിലായി സാമൂഹിക അകലം മറന്നുള്ള തിരക്കാണ് ഉണ്ടായത്. ഫെഡറൽ ബാങ്ക് നിൽക്കുന്ന സ്ഥലം കട്ടയിൽ വാർഡിൽപെടുന്ന കണ്ടെയ്ൻമൻെറ്​ സോണിലാണ്. ബാങ്കുകൾക്കുള്ളിൽ നിശ്ചിത അകലം പാലിച്ചാണ് ആളുകളെ കയറ്റിവിടുന്നത്. എന്നാൽ, ബാങ്കിൽ കയറാനാണ്​ തിരക്ക്​. പൂയപ്പള്ളിയിൽ എസ്.ബി.ഐയിൽ കയറാനുള്ള ജനക്കൂട്ടം ബാങ്ക് ജീവനക്കാരെ വലച്ചു.പെട്രോൾ പമ്പുമായി വെളിയം സഹകരണബാങ്ക്(ചിത്രം)വെളിയം: വെളിയം റീജനൽ സർവിസ് സഹകരണബാങ്കി​ൻെറ പെട്രോൾ പമ്പ് ഉടൻ പ്രവർത്തനം ആരംഭിക്കും. നിർമാണപ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലെത്തി. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡുമായി സഹകരിച്ച് കൊട്ടാരക്കര - ഓയൂർ റൂട്ടിൽ വെളിയം കോളനി ജങ്‌ഷന് സമീപം ബാങ്കിൻെറ ഭൂമിയിലാണ് പമ്പ് സ്ഥാപിക്കുന്നത്. സഹകരണസംഘത്തി​ൻെറ ഉടമസ്ഥതയിലുള്ള തെക്കൻ കേരളത്തിലെ ആദ്യ സംരംഭമാണിത്. ലോക്ഡൗൺ സാഹചര്യത്തിലാണ് നിർമാണപ്രവർത്തനങ്ങളിൽ കാലതാമസമുണ്ടായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.