ഷെമീറി​െൻറ കുടുംബത്തിന് സ്നേഹഭവനം

ഷെമീറി​ൻെറ കുടുംബത്തിന് സ്നേഹഭവനം (ചിത്രം)കൊട്ടിയം: കഴിഞ്ഞവർഷം മരിച്ച പൊതുപ്രവർത്തകനായ ഷെമീറി​ൻെറ കുടുംബത്തിന് സ്നേഹഭവനം ഒരുക്കി നാട്ടുകാർ. പറക്കുളം ജനകീയ ഗ്രന്ഥശാലയുടെ കീഴിലുള്ള ജനകീയ സഹായവേദിയുടെ നേതൃത്വത്തിലാണ്​ ഗൃഹനാഥൻ നഷ്​ടപ്പെട്ട കുടുംബത്തിന് വീട്​ നിർമിച്ചുനൽകിയത്. പറക്കുളത്തെ പൊതുപ്രവർത്തകനായിരുന്ന ചേരൂർ പുത്തൻവീട്ടിൽ ഷെമീർ 2019 ജൂലൈ 12നാണ് മരണമടഞ്ഞത്. ജനകീയ സഹായവേദി നാട്ടുകാരിൽനിന്ന്​ പണം കണ്ടെത്തി എട്ടുലക്ഷം രൂപക്ക്​ നാലുസൻെറ്​ സ്ഥലം വാങ്ങുകയും വീട് നിർമിക്കുന്നതിന്​ സഹായം തേടുകയും ചെയ്തു. വിവരമറിഞ്ഞ് അൽ മനാമ ഗ്രൂപ്പിലെ അബ്​ദുൽ സലാം എട്ടു ലക്ഷം മുടക്കി വീട് നിർമിക്കുകയായിരുന്നു. മനാമ ഗ്രൂപ്പിലെ അബ്​ദുൽ അസീസ്, സഫീർ എന്നിവർ ചേർന്ന് ഗൃഹപ്രവേശനകർമം ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്തംഗം എസ്. ഫത്തഹുദ്ദീൻ ആധാരം കൈമാറി. ജനകീയ സഹായവേദി കൺവീനർ ഷാജി പിണയ്ക്കൽ, ചെയർമാൻ ഷാജി കൈപ്പള്ളിൽ, ഷെബീർ, ഗ്രന്ഥശാലാ ഭാരവാഹികളായ നിസാം, ഹലീലുൽ റഹ്​മാൻ, രാജേഷ്, മുനീർ, ബിബിൻ എന്നിവർ സംബന്ധിച്ചു. പഠനമുറി നിർമാണസഹായത്തിന്​ അപേക്ഷിക്കാംഓച്ചിറ: പട്ടികജാതി വികസനവകുപ്പ് നടപ്പാക്കുന്ന 2020-21 പഠനമുറി നിർമാണ ധനസഹായത്തിന് കരുനാഗപ്പള്ളി നഗരസഭാ പരിധിയിലുള്ള എട്ടാം ക്ലാസുമുതൽ 12ാം ക്ലാസ് വരെ പഠനം നടത്തുന്ന പട്ടികജാതി വിഭാഗത്തിൽപെട്ടവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സിലബസിൽ സർക്കാർ, എയ്ഡഡ്, സ്പഷൽ സ്കൂളുകളിൽ പഠിക്കുന്നവരായിരിക്കണം. ഒരു ലക്ഷം രൂപ വരുമാനപരിധിയും വീടിൻെറ വിസ്തീർണം 800 സ്ക്വയർ ഫീറ്റിൽ താഴെയായിരിക്കണം.12ാം ക്ലാസിൽ പഠിക്കുന്നവർക്ക് മുൻഗണന നൽകും. 20ന് വൈകീട്ട്​ അഞ്ചിന്​ മുമ്പായി ഓച്ചിറ ബ്ലോക്ക് പട്ടികജാതി വികസന ഓഫിസിൽ അപേക്ഷ നൽകണം. ഫോൺ: 8547630024.ഭക്ഷ്യധാന്യകിറ്റ് വിതരണം കരുനാഗപ്പള്ളി: മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യകിറ്റ് വിതരണം ചെയ്തു. കെ.പി.സി.സി നിർവാഹകസമിതി അംഗം ആര്‍. രാജശേഖരന്‍ ഉദ്​ഘാടനം ചെയ്​തു. മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡൻറ്​ പി.വി. ബാബു അധ്യക്ഷതവഹിച്ചു. കൗണ്‍സിലര്‍മാരായ ശോഭ ജഗദപ്പന്‍, മുനമ്പത്ത് ഗഫൂര്‍, മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ്​ സംസ്ഥാന സെക്രട്ടറി രവിദാസ്​ എന്നിവർ പങ്കെടുത്തു.റേഷൻ കടക്കാർക്ക് സുരക്ഷയൊരുക്കണംകരുനാഗപ്പള്ളി: കോവിഡ്- സാമൂഹിക വ്യാപനത്തിലേക്കെത്തിയ സാഹചര്യത്തില്‍ റേഷന്‍ വ്യാപാരികള്‍ക്കും സെയില്‍സ്മാന്‍മാര്‍ക്കും സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കണമെന്ന്​ കെ.എസ്.ആര്‍.ആര്‍.ഡി.എ കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. താലൂക്ക് പ്രസിഡൻറ്​ കളരിക്കല്‍ ജയപ്രകാശ്, ഓര്‍ഗനൈസിങ്​ സെക്രട്ടറി എ.കെ. ആനന്ദകുമാർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.