പുസ്​തക പ്രകാശനം

തിരുവനന്തപുരം: എഴുത്തി​ൻെറ വഴിയിൽ ഫാ. ജോൺ അധ്യാപക ലോകത്തിന് മാതൃകയാണെന്ന് ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. പട്ടം സൻെറ്​ മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാ. ഡോ.ജോൺ സി.സി എഴുതിയ ട്രഷർ എന്ന കവിത സമാഹാരം കിൻഡിൽ ഇ ബുക്കി​ൻെറ പ്രകാശന ചടങ്ങ് ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതു വിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ പ്രകാശനം നിർവഹിച്ചു. എം.എസ്.സി സ്കൂൾ കറസ്പോണ്ടൻറ്​ ഫാ. വർക്കി അറ്റുപുറത്ത്, ഗ്രന്ഥ കർത്താവ് ഫാ. ജോൺ സി.സി, ഹെഡ്മാസ്​റ്റർ എബി ഏബ്രഹാം, രേണുക ദേവി, സാഹിതി ഇൻറർനാഷനൽ കോഡിനേറ്റർ നസീർ നച്ചോട്, സാഹിതി എഡിറ്റർ ബിന്നി സാഹിതി, നിഷ രാജു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.