'തകർന്നടിഞ്ഞ ടൂറിസം മേഖലക്ക്​ അടിയന്തര സർക്കാർ സഹായംവേണം'

തിരുവനന്തപുരം: സംസ്ഥാനത്തി​ൻെറ മൊത്തവരുമാനത്തിൽ 12 ശതമാനം സംഭാവന ചെയ്യുന്ന വിനോദ സഞ്ചാര മേഖല കൊറോണ മഹാമാരിമൂലം ഗുരുതര അതിജീവന പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് കോൺഫെഡറേഷൻ ഓഫ് കേരള ടൂറിസം ഇൻഡസ്ട്രി. മരണാസന്നമായ മേഖലയുടെ പുനരുജ്ജീവനത്തിന്​ അടിയന്തരമായി സാമ്പത്തിക ഉത്തേജന പാക്കേജ് നടപ്പാക്കണമെന്ന്​ സംഘടന ആവശ്യപ്പെട്ടു. കേരളത്തിൽ ടൂറിസം രംഗത്തു പ്രവർത്തിക്കുന്ന 35 സംഘടനകൾ ചേർന്ന് രൂപംകൊടുത്ത കോൺഫെഡറേഷൻ ഓഫ് കേരള ടൂറിസം ഇൻഡസ്ട്രി ഭാരവാഹികളെ ​െതരഞ്ഞെടുത്തു. എയർ ട്രാവൽ എൻറർപ്രൈസസ് ഗ്രൂപ് ചെയർമാനും ഇന്ത്യൻ അസോസിയേഷൻ ഓഫ് ടൂർ ഓപറേ​റ്റേഴ്​സ് ദേശിയ സീനിയർ വൈസ് പ്രസിഡൻറുമായ ഇ.എം. നജീബിനെ പ്രസിഡൻറായും കേരള ആയുർവേദ പ്രമോഷൻ സൊസൈറ്റി പ്രസിഡൻറ്​ സജീവ് കുറുപ്പ് (എം.ഡി, ആയുർവേദ മന, തൃശൂർ ) ജനറൽ സെക്രട്ടറിയായും കേരള ക്ലാസിഫൈഡ് ആൻഡ് അപ്രൂവ്ഡ് ഹോട്ടൽസ് പ്രസിഡൻറ്​ ജി. ഗോപിനാഥ് (എം.ഡി, ബി.ടി.എച്ച്​ സരോവരം, കൊച്ചി) ട്രഷററുമായ 65 അംഗ കാര്യനിർവഹണസമിതിയും അധികാരമേറ്റു. കാപ്​ഷൻ E.M. Najeeb (Presi) ഇ.എം. നജീബ്​ (പ്രസി.) sajeev kurup (Gen Secre) സജീവ് കുറുപ്പ് (ജന. സെക്ര.)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.