പട്ടം എസ്.യു.ടി ഹോസ്പിറ്റലില്‍ ഡി.എന്‍.ബി കോഴ്‌സ് ആരംഭിച്ചു

തിരുവനന്തപുരം: പട്ടം എസ്.യു.ടി ഹോസ്പിറ്റലില്‍ പുതിയതായി ആരംഭിച്ച ഡി.എന്‍.ബി ഗൈനക്കോളജി കോഴ്‌സ് പ്രവേശനം ഉദ്ഘാടനം ചെയ്തു. ഹോസ്പിറ്റല്‍ ചീഫ് അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ കേണല്‍ രാജീവ് മണ്ണാളി ഉദ്ഘാടനം നിര്‍വഹിച്ചു. പ്രവേശനം ലഭിച്ച മൂന്ന് വിദ്യാർഥികളെയും ചടങ്ങില്‍ പരിചയപ്പെടുത്തി. മെഡിക്കല്‍ സൂപ്രണ്ട് ഡോ. അനൂപ്ചന്ദ്രന്‍ പൊതുവാള്‍, ഗൈനക്കോളജിസ്​റ്റുമാരായ ഡോ. ലളിത, ഡോ. രാജശേഖരന്‍, ഡോ. ലക്ഷ്മി അമ്മാള്‍, ഗ്യാസ്‌ട്രോ സര്‍ജന്‍ ഡോ. ബൈജു സേനാധിപന്‍, ന്യൂറോ സര്‍ജന്‍ ഡോ. അജിത്, ക്വാളിറ്റി ഡിപ്പാര്‍ട്മൻെറ്​ ഹെഡ് ദേവികൃഷ്ണ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.