അടുക്കളയിലെ വാറ്റ് എക്സൈസ് പിടികൂടി

അടുക്കളയിലെ വാറ്റ് എക്സൈസ് പിടികൂടി * അഞ്ചുലിറ്റർ ചാരായവും 55 ലിറ്റർ കോടയും കണ്ടെടുത്തുകരുനാഗപ്പള്ളി: എക്സൈസ് പരിശോധനയിൽ അഞ്ചുലിറ്റർ ചാരായവും 55 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു. കരുനാഗപ്പള്ളി തഴവ, എ.വി.എച്ച്.എസ് ജങ്​ഷന്‌ സമീപം ഇടയിനേത്ത് വീട്ടിൽ ഷാജിയുടെ വീടി​ൻെറ അടുക്കളയിൽനിന്നാണ് ഇവ കണ്ടെത്തിയത്. എക്സൈസ് ഉദ്യോഗസ്ഥർ എത്തുന്നത് അറിഞ്ഞ് ഷാജിയും സഹായി ചവറ സ്വദേശി വിനീഷും ഓടി രക്ഷപ്പെട്ടു. രണ്ടുപേരെയും പ്രതി ചേർത്ത് കേസ് രജിസ്​റ്റർ ചെയ്തു. പിടിച്ചെടുത്ത കോട സംഭവസ്ഥലത്തുതന്നെ നശിപ്പിച്ചു. പ്രിവൻറിവ് ഓഫിസർ പി.എൽ. വിജിലാലി​ൻെറ നേതൃത്വത്തിലായിരുന്നു പരിശോധന. മിനി മാസ്​റ്റ്​ ലൈറ്റ് ഉദ്ഘാടനം(ചിത്രം)കരുനാഗപ്പള്ളി : ആർ. രാമചന്ദൻ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് പൂർത്തിയാക്കിയ മിനി മാസ്​റ്റ് ലൈറ്റുകൾ നഗരസഭ ഒന്നാം ഡിവിഷനിൽ ശക്തിപറമ്പ് സ്കൂളിന് മുന്നിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ ഇ. സീനത്ത്, വാർഡ് കൗൺസിലർ പി. ശിവരാജൻ, എസ്.എം. മനോജ്മുരളി എന്നിവർ സംസാരിച്ചു. ആലുംതറ ജങ്ഷൻ, കുലശേഖരപുരം മരങ്ങാട്ടുമുക്ക്, തുറയിൽകടവ് എന്നീ കേന്ദ്രങ്ങളിലും ലൈറ്റുകൾ ഉദ്ഘാടനം ചെയ്തു.രേഖകൾ സമർപ്പിക്കൽ താൽക്കാലികമായി നിർത്തികരുനാഗപ്പള്ളി: ദേശീയപാത വികസനത്തിന്​ ഭൂമി ഏറ്റെടുക്കാൻ വേണ്ടി ഓച്ചിറ മുതൽ കരുനാഗപ്പള്ളി കന്നേറ്റിവരെയുള്ള ഭൂഉടമകൾക്ക് രേഖകൾ സമർപ്പിക്കാൻ നേരത്തേ നിശ്ചയിച്ചിരുന്ന വിചാരണ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവെച്ചതായി കരുനാഗപ്പള്ളി സ്പെഷൽ തഹസിൽദാർ. എസ്. സജീദ് അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.ഓച്ചിറയിൽ അണുനശീകരണംഓച്ചിറ: ചേന്നല്ലൂർ ഫാഷൻ ഹോംസ്, സി.ടി.എം ട്രസ്​റ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ ഓച്ചിറ പൊലീസ് സ്​റ്റേഷൻ, ബസ്‍ സ്​റ്റാൻഡ്, വില്ലേജ് ഓഫിസ്, പഞ്ചായത്ത് ഓഫിസ് തുടങ്ങിയ സ്ഥലങ്ങളിൽ അണുനശീകരണം നടത്തി. ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇൻസ്പെക്ടർ ആർ. പ്രകാശ്, അയ്യാണിക്കൽ മജീദ്, മെഹർഖാൻ ചേന്നല്ലൂർ, രാധാകൃഷ്ണൻ തയ്യിൽ തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.