കരീപ്രയിൽ കോവിഡ് ചികിത്സക്ക് സ്കൂൾ വിട്ടുനൽകുന്നില്ലെന്ന് പരാതി

കരീപ്രയിൽ കോവിഡ് ചികിത്സക്ക് സ്കൂൾ വിട്ടുനൽകുന്നില്ലെന്ന് പരാതി വെളിയം: കരീപ്രയിൽ കോവിഡ് ഫസ്​റ്റ്​ലൈൻ ട്രീറ്റ്മൻെറ് സൻെററാക്കാൻ സ്കൂൾ വിട്ടുനൽകുന്നില്ലെന്ന് പരാതി. കരീപ്ര കുടിക്കോട് ശ്രീഗുരുദേവ സ്കൂൾ മാനേജ്മൻെറാണ് ക്ലാസ് മുറികൾ വിട്ടുനൽകാത്തതെന്ന് തഹസിൽദാർ ജി. നിർമൽകുമാർ പറഞ്ഞു. സർക്കാർ അധികൃതർ കോവിഡ് ട്രീറ്റ്മൻെറ് കേന്ദ്രമാക്കാൻ ഈ സ്കൂൾ തെരഞ്ഞെടുത്തെങ്കിലും മാനേജ്മൻെറ് തയാറാകുന്നില്ല. വിട്ടുനൽകണമെന്നാവശ്യപ്പെട്ട് മാനേജ്മൻെറിന് കത്ത് നൽകിയെങ്കിലും കൈപ്പറ്റിയില്ല. ഒടുവിൽ പഞ്ചായത്തധികൃതർ സ്കൂളിൽ നോട്ടീസ് പതിപ്പിക്കുകയായിരുന്നു. ഓൺലൈൻ ക്ലാസുകൾ സ്കൂളിൽ നടക്കുകയാണെന്നും അത് മുടങ്ങുമെന്നുമാണ് മാനേജ്മൻെറ്​ വിശദീകരണം. സ്കൂൾ വിട്ടുനൽകാതിരുന്നാൽ കലക്ടറുടെ നിർദേശപ്രകാരം നടപടിയെടുക്കേണ്ടിവരുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു.വെളിനല്ലൂർ കർശന നിയന്ത്രണത്തിൽവെളിയം: കോവിഡ്​ വ്യാപനഭീതിയുള്ള വെളിനല്ലൂർ പഞ്ചായത്ത് കർശന നിയന്ത്രണത്തിൽ. ഇതുവരെ 51 കോവിഡ് പോസിറ്റിവ് കേസുകളാണ് വെളിനല്ലൂരിൽ റിപ്പോർട്ട് ചെയ്തത്. 400 ഓളം പേർ നിരീക്ഷണത്തിലാണ്. രാവിലെ ഏഴുമുതൽ ഉച്ചക്ക് 12വരെ മാത്രമാണ് കടകൾ തുറക്കാൻ അനുമതിയുള്ളത്. കോവിഡ് ചികിത്സാ കേന്ദ്രത്തിന് ടി.വി നൽകിഅഞ്ചൽ: ഏരൂർ ഗ്രാമപഞ്ചായത്തി​ൻെറ ഫസ്​റ്റ് ലൈൻ ട്രീറ്റ്മൻെറ് സൻെററിലേക്ക് ഏരൂർ സർവിസ് സഹകരണബാങ്ക് ടെലിവിഷനുകൾ കൈമാറി. ഒരു ലക്ഷത്തോളം രൂപ ചെലവഴിച്ച് വാങ്ങിയ നാല് ടെലിവിഷനുകളാണ് കൈമാറിയത്. ഓയിൽപാം ഇന്ത്യാ ലിമിറ്റഡിൻെറ ഭാരതീപുരത്തെ കൺവെൻഷൻ സൻെററിലെ ഫസ്​റ്റ് ലൈൻ ട്രീറ്റ്മൻെറ് സൻെററിന് വേണ്ടിയാണിത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുഷാ ഷിബു ഏറ്റുവാങ്ങി. ബാങ്ക് സെക്രട്ടറി കെ.വി. ശ്രീലത, വൈസ് പ്രസിഡൻറ് പരമേശ്വരൻ നായർ, മുൻ പ്രസിഡൻറ് ഡി. വിശ്വസേനൻ, തുമ്പോട് ഭാസി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.