കേരളാ കോൺഗ്രസ് മുൻ ഭാരവാഹികൾ ജനാധിപത്യ കേരളാ കോൺഗ്രസിലേക്ക്

കേരളാ കോൺഗ്രസ് മുൻ ഭാരവാഹികൾ ജനാധിപത്യ കേരളാ കോൺഗ്രസിലേക്ക് കൊല്ലം: ജില്ലയിലെ അവിഭക്ത കേരളാ കോൺഗ്രസിൽ പ്രവർത്തിച്ചിരുന്ന മുൻകാല ഭാരവാഹികൾ ജനാധിപത്യ കേരള കോൺഗ്രസിൽ ചേർന്നു. ജനാധിപത്യ കേരളാ കോൺഗ്രസ് ജില്ല പ്രസിഡൻറ് അഡ്വ. എച്ച്. രാജു ഉദ്ഘാടനം ചെയ്തു. കുരീപ്പുഴ മൈക്കൽ സ്​റ്റീഫൻ അധ്യക്ഷതവഹിച്ചു. മംഗലത്ത് ചന്ദ്രശേഖരൻപിള്ള, ഫ്രാൻസിസ്​ സാലസ്​, ജെ. എഡ്വിൻ ചിറ്റേഴത്ത്, എൻ. ഉണ്ണികൃഷ്ണപിള്ള, ബി.കെ. ശശിധരൻപിള്ള എന്നിവർ സംസാരിച്ചു.നമസ്കാരം വീട്ടിൽ, പെരുന്നാൾ ആഘോഷിച്ച് വിശ്വാസികൾഇരവിപുരം: കോവിഡ്​ നിയന്ത്രണങ്ങളെതുടർന്ന് പള്ളികൾ മിക്കതും അടച്ചിടുകയും നമസ്കാരം നടത്തിയ പള്ളികളിൽതന്നെ ആളുകളുടെ എണ്ണം പരിമിതപ്പെടുത്തുകയും ചെയ്തതോടെ ഭൂരിഭാഗം വിശ്വാസികളും കുടുംബാംഗങ്ങൾക്കൊപ്പം വീടുകളിൽതന്നെ പെരുന്നാൾ നമസ്കാരം നടത്തി. പെരുന്നാൾ നമസ്കാരം നടന്ന പള്ളികളിൽ നേരത്തേ രജിസ്​റ്റർ ചെയ്ത ജമാഅത്ത് അംഗങ്ങളായ നൂറുപേരെ മാത്രമാണ് കർശന പരിശോധനകൾക്കുശേഷം പ്രവേശനം നൽകിയത്. നമസ്കാരം നടന്ന പള്ളികൾക്ക്​ മുന്നിൽ നിരീക്ഷണത്തിനായി പൊലീസും ഉണ്ടായിരുന്നു. ഏറ്റവും വലിയ ജമാഅത്തായ കൊല്ലൂർവിള മസ്ജിദിൽ ഇത്തവണയും പെരുന്നാൾ നമസ്കാരം ഉണ്ടായിരുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.