അംഗത്തിന് കോവിഡ്; മൺറോതുരുത്ത് പഞ്ചായത്ത് ഓഫിസ് അടച്ചു * പഞ്ചായത്ത് പ്രദേശത്ത് ആദ്യ കോവിഡ് കേസ്മൺറോതുരുത്ത്: പഞ്ചായത്തംഗത്തിന് കോവിഡ് സ്ഥിരീകരിച്ചതോടെ മൺറോതുരുത്ത് പഞ്ചായത്തോഫിസ് അടച്ചു. പഞ്ചായത്തിൽ രണ്ടുപേർക്ക് നേരേത്ത കോവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും അവർ പുറത്തുനിന്ന് വന്നവരായിരുന്നു. പഞ്ചായത്തിൽ തന്നെ താമസിക്കുന്ന ഒരാൾക്ക് രോഗം പിടിപെടുന്നത് ആദ്യമാണ്. ഉറവിടം വ്യക്തമല്ല. പഞ്ചായത്ത് പ്രസിഡൻറ് ഉൾപ്പെടെ നാല് ജനപ്രതിനിധികൾ സ്വയം നിരീക്ഷണത്തിൽ പോയി. രോഗം സ്ഥിരീകരിച്ച പഞ്ചായത്തംഗത്തിന് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. കുണ്ടറയിൽ നിന്ന് ഫയർഫോഴ്സ് എത്തി ഓഫിസ് അണിമുക്തമാക്കി.കോവിഡ് സൻെറർ തുറന്നു(ചിത്രം)കിഴക്കേകല്ലട: ചിറ്റുമല സൻെറ് ജോസഫ് സ്കൂളിൽ കോവിഡ് പ്രാഥമികപരിചരണകേന്ദ്രം തുറന്നു. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. 220 കിടക്കകളാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. ഹോമിയോ പ്രതിരോധ മരുന്ന്കുണ്ടറ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആശുപത്രിമുക്ക് യൂനിറ്റിൻെറ ആഭിമുഖ്യത്തിൽ ഹോമിയോ ഇമ്യൂണോ ബൂസ്റ്റർ മരുന്ന് നൽകി. 300 കുടുംബങ്ങൾക്കായി 900 യൂനിറ്റ് മരുന്ന് നൽകി. യൂനിറ്റ് പ്രസിഡൻറ് ഷിബു മാത്യു വർഗീസ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സാജൻ പിള്ള അധ്യക്ഷത വഹിച്ചു.ഹെൽപ് ഡെസ്ക്കുണ്ടറ: പ്ലസ് വൺ ഓൺലൈൻ രജിസ്േട്രഷന് രക്ഷിതാക്കളെ സഹായിക്കുന്നതിനായി കെ.എസ്.ടി.എ കുണ്ടറ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെൽപ് ഡെസ്ക് ആരംഭിച്ചു. ഇളമ്പള്ളൂർ കെ.ജി.വി.ഗവ.യു.പി.സ്കൂളിലാണ് ഡെസ്ക് തുറന്നത്. ജില്ല കമ്മിറ്റി അംഗം വി.കെ. ആദർശ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജിജു മാത്യു അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.