പരവൂരിൽ മൂന്നുപേർക്കുകൂടി കോവിഡ്

പരവൂരിൽ മൂന്നുപേർക്കുകൂടി കോവിഡ് നഗരസഭയിൽ കോവിഡ് ബാധിതരുടെ എണ്ണം 15 ആയി പരവൂർ: കോവിഡ് പോസിറ്റിവാകുന്നവരുടെ എണ്ണം വർധിക്കുന്ന പരവൂരിൽ ഒരു വീട്ടിലെ രണ്ടാൾക്കുൾപ്പെടെ മൂന്നുപേർക്കുകൂടി​ രോഗം സ്ഥിരീകരിച്ചു. കോങ്ങാൽ അഞ്ച​േലാഫിസ്​ വാർഡിലാണ് മൂന്നുപേർക്കും രോഗബാധ. ഇതോടെ പരവൂർ നഗരസഭയിൽ കോവിഡ് ബാധിതരുടെ എണ്ണം 15 ആയി. വർക്കലയിലെ നിരീക്ഷണകേന്ദ്രത്തിൽ കഴിഞ്ഞിരുന്നയാൾക്ക് ഭക്ഷണവും മരുന്നുകളുമെത്തിച്ച യുവാവിനും ഇയാളുടെ ഭാര്യക്കുമാണ് രോഗം സ്ഥിരീകരിച്ചത്. നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാളുടെ പരിശോധനഫലം പോസിറ്റിവായതോടെ യുവാവ് കോങ്ങാലിലെ ഭാര്യവീട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. മക്കളെയും ഭാര്യാമാതാവിനെയും ഇയാളെത്തുംമുമ്പ് വീട്ടിൽനിന്ന്​ മാറ്റിയിരുന്നു. കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച ഒരാൾ പ്രവാസിയാണ്. യു.എ.ഇയിൽനിന്നെത്തിയ ഇയാൾ കാപ്പിലിലെ ഹോട്ടലിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. മൂന്നുപേരിൽനിന്ന്​ മറ്റാർക്കും സമ്പർക്കസാധ്യത ഉണ്ടായിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.കോവിഡ് സൻെറർ ഉദ്​ഘാടനം (ചിത്രം)മയ്യനാട്: മയ്യനാട് ഗ്രാമപഞ്ചായത്ത് വെള്ളമണൽ സ്കൂളിൽ സജ്ജീകരിച്ച 100 കിടക്കകളുള്ള കോവിഡ് പ്രഥമ ചികിത്സകേന്ദ്രം എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് എൽ. ലക്ഷ്മണൻ, മുഖത്തല ബ്ലോക്ക് പ്രസിഡൻറ് എസ്. രാജീവ്, സ്ഥിരംസമിതി അധ്യക്ഷൻ യു. ഉമേഷ് എന്നിവർ സംസാരിച്ചു.കഞ്ചാവ് മാഫിയക്കെതിരെ നടപടിവേണംപരവൂർ: കഞ്ചാവ് കച്ചവടം വിലക്കാൻ ശ്രമിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകനെ ആക്രമിച്ച മാഫിയക്കെതിരെ നടപടി വേണമെന്ന് നെടുങ്ങോലം മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. നെടുങ്ങോലം യൂനിറ്റ് പ്രസിഡൻറ് മോഹൻകുമാറാണ് ആക്രമിക്കപ്പെട്ടത്. നെടുങ്ങോലം പടിഞ്ഞാറ്റേവിള, വെട്ടുതോട്, പഞ്ചായത്തുകുളത്തിന് സമീപം, കാട്ടുവിള എന്നിവിടങ്ങളിലും നെടുങ്ങോലം ഗവ.ഹയർ സെക്കൻഡറി സ്​കൂൾ പരിസരങ്ങളിലും കഞ്ചാവുകച്ചവടം നടത്തുന്നവരെ അമർച്ച ചെയ്യണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.