പെരുന്നാൾ ദിനത്തിൽ ഭക്ഷണമെത്തിച്ച് നെറ്റിയാട് പൗരസമിതി

പെരുന്നാൾ ദിനത്തിൽ ഭക്ഷണമെത്തിച്ച് നെറ്റിയാട് പൗരസമിതി ചവറ: ട്രിപ്​ൾ ലോക്​ഡൗൺ തീർത്ത പ്രതിസന്ധിയിൽ പെരുന്നാൾ ദിനത്തിൽ ഭക്ഷണമില്ലാതെ ബുദ്ധിമുട്ടിയ അനാഥമന്ദിരത്തിലെ അന്തേവാസികൾക്ക് ഭക്ഷണം നൽകി നെറ്റിയാട് പൗരസമിതി. ചവറ പയ്യലക്കാവിന് സമീപം സനാഥന സാന്ത്വനതീരം അനാഥമന്ദിരത്തിലെ വയോധികർക്കാണ് ഭക്ഷണം നൽകിയത്. ട്രിപ്​ൾ ലോക്​ഡൗൺ അനാഥാലയത്തി​ൻെറ പ്രവർത്തനത്തെ ബാധിച്ചിരുന്നു. സുമനസ്സുകൾ നൽകുന്ന സംഭാവനകൾ കൊണ്ടായിരുന്നു അന്തേവാസികൾക്ക് ഭക്ഷണവും മരുന്നും നൽകി വന്നിരുന്നതെന്ന് സാനാഥനതീരം ചെയർമാൻ ഷിഹാബ് മധുരിമ പറഞ്ഞു. നെറ്റിയാട്ട് റാഫി, സിദ്ദീഖ് മംഗലശ്ശേരി, സജീവ് നന്ദനം, വെ​െറെറ്റി നവാസ്, റാഫി, ഷാജി പുള്ളോൻറയ്യത്ത് തുടങ്ങിയവർ നേതൃത്വം നൽകി.മത്സ്യത്തൊഴിലാളികൾക്ക് ഭക്ഷ്യകിറ്റ് നൽകി പരവൂർ: ലോക്​ഡൗൺമൂലം തൊഴിൽ നഷ്​ടപ്പെട്ട് ദുരിതമനുഭവിക്കുന്ന മത്സ്യകച്ചകവടക്കാരായ പരവൂർ മാർക്കറ്റിലെയും മുനിസിപ്പൽ മേഖലയിലെയും മുഴുവൻപേർക്കും അനുബന്ധ മത്സ്യത്തൊഴിലാളി യൂനിയൻ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. സംസ്ഥാന പ്രസിഡൻറ് എ. സഫറുല്ല കിറ്റ് വിതരണോദ്ഘാടനം നിർവഹിച്ചു. സി.പി.എം ചാത്തന്നൂർ ഏരിയ സെക്രട്ടറി കെ. സേതുമാധവൻ, പരവൂർ ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. ശ്രീലാൽ, പരവൂർ റീജനൽ കോഓപറേറ്റിവ് ബാങ്ക് പ്രസിഡൻറ് ജെ. വിജയകുമാരക്കുറുപ്പ്, ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം എസ്. മഹാദ്, ജില്ലാ കമ്മിറ്റി അംഗം ജി. ശശിധരൻ, സിറാജുദ്ദീൻ എന്നിവർ സംസാരിച്ചു.അനുമോദിച്ചുഇരവിപുരം: പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ കോൺഗ്രസ് കുറ്റിച്ചിറ വാർഡ് കമ്മിറ്റി അനുമോദിച്ചു. യൂത്ത് കോൺഗ്രസ് മുൻ ജില്ല ജനറൽ സെക്രട്ടറി ഷെഫീക്ക് കിളികൊല്ലൂർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് കുറ്റിച്ചിറ വാർഡ് പ്രസിഡൻറ് അനീസ് കുറ്റിച്ചിറ അധ്യക്ഷതവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.