മണ്‍തിട്ട ഇടിഞ്ഞിറങ്ങി; ശുചിമുറിയില്‍ കുടുങ്ങിയ ഗൃഹനാഥനെ നാട്ടുകാര്‍ രക്ഷിച്ചു

(ചിത്രം) കുളത്തൂപ്പുഴ: കനത്ത മഴയില്‍ വീടിന് സമീപത്തെ മണ്‍ത്തിട്ട കുതിര്‍ന്ന് മണ്ണിടിഞ്ഞിറങ്ങി ശുചിമുറിയില്‍ കുടുങ്ങിയ ഗൃഹനാഥനെ നാട്ടുകാര്‍ രക്ഷിച്ചു. കുളത്തൂപ്പുഴ കൈതക്കാട് ആന്‍സി കോട്ടേജില്‍ നസീറാണ് വീടിന്​ പുറത്തുള്ള ശുചിമുറിയില്‍ കുടുങ്ങിയത്. റിട്ട. പൊലീസ് ഉദ്യോഗസ്ഥനായ നസീര്‍ കഴിഞ്ഞദിവസം പുലര്‍ച്ച ശുചിമുറിയില്‍ കയറിയതിനുപിന്നാലെ സമീപത്ത മണ്‍തിട്ട ഇടിഞ്ഞ് ശുചിമുറിയുടെ കതകിനുമുന്നിലായി പതിക്കുകയായിരുന്നു. ഇതോടെ കതകു തുറക്കാനാവാതെ കുടുങ്ങിയ വിവരം ഭാര്യ നാട്ടുകാരെയും പൊലീസിനെയും അറിയിച്ചു. ഓടിക്കൂടിയ സമീപവാസികള്‍ മണ്ണ് നീക്കി ശുചിമുറിയുടെ കതക് തുറക്കാന്‍ ശ്രമിച്ചെങ്കിലും കുതിര്‍ന്നിരിക്കുന്ന മണ്‍തിട്ട വീണ്ടും ഇടിയുന്നതിനുള്ള സാധ്യത ഉള്ളതിനാല്‍ ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസും നാട്ടുകാരും ചേര്‍ന്ന് കുളിമുറിയുടെ ഭിത്തി തുരന്ന് ഗൃഹനാഥനെ പുറത്തെത്തിക്കുകയായിരുന്നു. ഇരുപതടിയോളം താഴ്ചയില്‍ ഉയരത്തിലുള്ള കുന്നിടിച്ചാണ് ഇവിടെ വീട് നിര്‍മിച്ചിരിക്കുന്നത്. ഏതാനും ദിവസം മുമ്പ് ഇത്തരത്തില്‍ കുന്നിടിച്ച് താഴ്​ത്തിയ സ്ഥലത്ത് മണ്ണിടിഞ്ഞിറങ്ങി സമീപവാസിയുടെ കാറിന്​ മുകളിലേക്ക് പതിച്ചിരുന്നു. ഉയരത്തിലുള്ള സ്ഥലത്തെ കിണറ്റില്‍ കനത്ത മഴയില്‍ ജലനിരപ്പുയര്‍ന്നതാവാം മണ്ണിടിച്ചിലിന്​ കാരണമായതെന്നും മഴ തുടരുന്നതിനാല്‍ കൂടുതല്‍ മണ്ണിടിച്ചിലുണ്ടാവാനുള്ള സാധ്യതയുള്ളതായും സ്ഥലം സന്ദര്‍ശിച്ച റവന്യൂ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കോവിഡ് ചികിത്സാകേന്ദ്രം തുറന്നു (ചിത്രം) കുളത്തൂപ്പുഴ: അരിപ്പ പട്ടികവര്‍ഗ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളില്‍ സജ്ജീകരിച്ച കോവിഡ് ചികിത്സാകേന്ദ്രം മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു. 102 കിടക്കകളാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. ലൈലാബീവി അധ്യക്ഷത വഹിച്ചു. യോഗത്തില്‍ പുനലൂര്‍ ആര്‍.ഡി.ഒ. ബി. ശശികുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രഞ്​ജു സുരേഷ്, പുനലൂര്‍ തഹസില്‍ദാര്‍ കെ. സുരേഷ്കുമാര്‍, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡൻറ് സാബു എബ്രഹാം തുടങ്ങിയവർ സംസാരിച്ചു. അഭിമുഖം ഒന്നിന് കടയ്ക്കൽ: ഇട്ടിവ ഗ്രാമപഞ്ചായത്ത് ചുണ്ടയിൽ ആരംഭിക്കുന്ന കോവിഡ് ഫസ്​റ്റ്​ലൈൻ ചികിത്സാ കേന്ദ്രത്തിലേക്ക് ഡോക്ടർമാർ, നഴ്സുമാർ, ശുചീകരണ തൊഴിലാളികൾ എന്നിവരെ ​െതരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ആഗസ്​റ്റ് ഒന്നിന് രാവിലെ 11ന് പഞ്ചായത്ത് ഓഫിസിൽ നടക്കും. ഫോൺ: 04752439523.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.