കപ്പൽപാത: ആഗസ്​റ്റ്​ ഒന്നിന്​ മത്സ്യത്തൊഴിലാളി പ്രതിഷേധം

തിരുവനന്തപുരം: ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ സമുദ്രമേഖലയിൽ നിലവിൽ വരുന്ന പുതിയ കപ്പൽപാത സംസ്ഥാനത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ സാരമായി ബാധിക്കുമെന്ന്​ കേരള സംസ്ഥാന ഫിഷറീസ് കോഒാഡിനേഷൻ കമ്മിറ്റി യോഗം. ഇതിന്​ എതിരായ പ്രതിഷേധത്തി​ൻെറ ഭാഗമായി പാത നിലവിൽ വരുമെന്ന്​ കേന്ദ്രം പ്രഖ്യാപിച്ച ആഗസ്​റ്റ്​ ഒന്നിന്​ കൊച്ചിൻ ​േപാർട്ട്​ ട്രസ്​റ്റ്​ ഒാഫിസിന്​ മുന്നിൽ വിവിധ സംഘടനകളിൽ നിന്ന്​ ഒരാൾ എന്ന നിലയിൽ നേതാക്കളുടെ മാത്രം ധർണ നടത്താൻ തീരുമാനിച്ചു. അറബിക്കടലിൽ കൊല്ലം പരപ്പിലാണ്​ ഏറ്റവും വൈവിധ്യമുള്ള മത്സ്യസമ്പത്ത്​ ലഭിക്കുന്നത്​. കപ്പൽപാത ഇതുവഴി കടന്നുപോകുന്നതോടെ മീൻപിടിത്തം തടസ്സപ്പെടും. പാത വരുന്നതോടെ തദ്ദേശീയ മത്സ്യത്തൊഴിലാളികളെ മത്സ്യബന്ധനത്തിന്​ അനുവദിക്കി​ല്ലെന്ന ആശങ്കയുണ്ട്​. ടി.എൻ. പ്രതാപൻ എം.പി, ഒാസ്​റ്റിൻ ഗോമസ്​, പി.പി. ചിത്തരഞ്​ജൻ, കൂട്ടായി ബഷീർ, ടി.ജെ. ആഞ്ച​േലാസ്​, ടി. പീറ്റർ, ജാക്​സൺ പൊള്ളയിൽ തുടങ്ങിയവരും പ​െങ്കടു​ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.