പ്രമേഹത്തിന്​ ചികിത്സയിലിരിക്കെ മരിച്ച വയോധികക്ക്​ കോവിഡ്

Leela ktda കാട്ടാക്കട: പൂവച്ചല്‍ പുന്നാംകരിക്കത്ത് മരിച്ച പ്രമേഹരോഗിക്ക് കോവിഡ് സ്​ഥിരീകരിച്ചു. ഏക്കിപ്പാറ തോട്ടരികത്ത് വീട്ടിൽ സുകുവി​ൻെറ ഭാര്യ ലീലയാണ്​ (65) മരിച്ചത്. പ്രമേഹം രൂക്ഷമായതിനെതുടർന്ന്​ ജൂലൈ 10ന് നെയ്യാറ്റിൻകര ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയുടെ ഭാഗമായി ഇവരുടെ കാൽവിരൽ മുറിച്ചു. 24ന് ആശുപത്രിയിൽനിന്ന്​ വിടുതൽ വാങ്ങി വീട്ടിലെത്തി. 28ന് വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് കാട്ടാക്കട കിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മക്കൾ: സുരേഷ്, സുബാഷ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.