കിഴക്കേത്തെരുവിലെ അപകടാവസ്ഥ ഒഴിവാക്കാൻ നടപടി

(ചിത്രം) കൊട്ടാരക്കര: കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ സ്ഥിരം അപകടമേഖലയായ കിഴക്കേത്തെരുവിലെ അപകടാവസ്ഥ ഒഴിവാക്കാനുള്ള നിർമാണം തുടങ്ങി. നിലവിലെ റോഡില്‍നിന്ന്​ ഒരു മീറ്ററോളം താഴ്ത്തി കയറ്റം കുറച്ചും ​െചരിവ് ഇല്ലാതാക്കിയും പരമാവധി വീതിയെടുത്ത് വളവ് നിവര്‍ത്തിയുമാണ് റോഡ് നിര്‍മിക്കുന്നത്. ഡ്രെയിനേജുകള്‍, കലുങ്കുകള്‍ എന്നിവ ആധുനികരീതിയില്‍ നിർമിക്കും. ഇതോടൊപ്പം ബി.എം.ബി.സി നിലവാരത്തിലുള്ള ടാറിങ്ങും നടത്തും. മതില്‍ പുനര്‍നിര്‍മിച്ചു നല്‍കിയാല്‍ നിലവിലെ മതില്‍ പൊളിച്ചുമാറ്റി റോഡിൻെറ വീതി കൂട്ടുന്നതിന് സമ്മതം നല്‍കാമെന്ന് സമീപവാസികൾ സമ്മതിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. റീജനല്‍ ഓഫിസറുമായി ബന്ധപ്പെട്ട് ഇതിന് അനുമതി വാങ്ങാന്‍ ദേശീയപാത എക്സിക്യൂട്ടിവ് എൻജിനീയറെ ചുമതലപ്പെടുത്തി. നിലവിലെ പോസ്​റ്റുകള്‍കൂടി മാറ്റിസ്ഥാപിച്ച്​ കഴിയുമ്പോള്‍ അപകടം കുറയ്ക്കാന്‍ കഴിയുമെന്ന് എം.പി നാട്ടുകാര്‍ക്ക് ഉറപ്പുനല്‍കി. കഴിഞ്ഞ പാര്‍ലമൻെറ് സമ്മേളനത്തില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് എം.പി നിവേദനം നൽകിയതിൻെറ അടിസ്ഥാനത്തിലാണ് മാവേലിക്കര മണ്ഡലത്തിലെ അമ്പലത്തുംകാല മുതല്‍ പുനലൂര്‍വരെയുള്ള ഭാഗം ആധുനികരീതിയില്‍ പുനരുദ്ധാരണം നടത്താന്‍ നിർദേശം നല്‍കിയത്. 25 കിലോമീറ്റര്‍ 32.98 കോടി രൂപ അനുവദിച്ച് പണികള്‍ ആരംഭിച്ചത്. മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ കിറ്റ് വിതരണം അഞ്ചൽ: കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ക്വാറൻറീനിൽ കഴിയുന്ന മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് സി.ഐ.ടി.യു ജില്ല കമ്മിറ്റി ഭക്ഷ്യധാന്യകിറ്റ് വിതരണം ചെയ്തു. അരി, പഞ്ചസാര, തേയില, പയർവർഗങ്ങൾ, സോപ്പ് മുതലായ നിത്യോപയോഗ സാധനങ്ങളടങ്ങിയ 700​ കിറ്റുകളാണ് വിതരണം ചെയ്യുന്നത്. ജില്ലതല ഉദ്ഘാടനം ഏരൂർ പഞ്ചായത്തിലെ പത്തടിയിൽ സി.പി.എം ജില്ല സെക്രട്ടറി എസ്. സുദേവൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ല സെക്രട്ടറി എസ്. ജയമോഹൻ, സി.പി.എം അഞ്ചൽ ഏരിയാ സെക്രട്ടറി ഡി. വിശ്വസേനൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ ടി. അജയൻ, ജെ. പത്മൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.